Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവനന്തപുരം : രാജ്യത്ത് പുതിയ എൽപിജി കണക്ഷന് ചിലവേറും. 850 രൂപയാണ് എണ്ണക്കമ്പനികൾ പുതുതായി വർധിപ്പിച്ചത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയിട്ടാണ് വർധിപ്പിച്ച തുക ഈടാക്കുന്നതെന്നും എണ്ണക്കമ്പനികൾ അറിയിച്ചു.

പുതിയ കണക്ഷനുള്ള ചിലവ് 1450 ൽ നിന്ന് 2200 ആയും വർധിപ്പിച്ചിട്ടുണ്ട്. പ്രഷർ റെഗുലേറ്റന്റെ വില 150 നിന്ന് 250 ആക്കിയാണ് ഉയർത്തിയ പുതിയ നിരക്ക്. രണ്ടാം സിലിണ്ടർ ആവശ്യമുള്ളവർ വർധിപ്പിച്ച ഇതേ തുക രണ്ടാമതും നൽകണം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT