Skip to content
Menu

OPEN MALAYALAM NEWS NETWORK

രാത്രികാലങ്ങളിൽ ഓട്ടോറിക്ഷകൾ കേന്ദ്രീ കരിച്ച് മയക്കുമരുന്ന് വില്പനയും ഉപയോഗ വും കൂടിയതോടെ രാത്രി കാലങ്ങളിൽ ഓട്ടോറിക്ഷകൾക്ക് നിയന്ത്രണം ഏർപ്പെടു ത്താനൊരുങ്ങി പൊലീസ്. കെസി നമ്പറുള്ള രാത്രി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ ക്ക് പാസ് നൽകും. നിയന്ത്രണവുമായി ബ ന്ധപ്പെട്ട് ഓട്ടോറിക്ഷ സംഘടനകൾ, തൊഴി ലാളികൾ, ടൗൺ പൊലീസ്, ആർപിഎഫ് ഉ ദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നു.

രാത്രി സർവീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ ടൗൺ സ്റ്റേഷനിലെത്തി പേരും വാഹനവിവരങ്ങളും മൊബൈൽ നമ്പറും നൽകണം. കഴിഞ്ഞ മാസം കാൾടെക്സിൽ രാത്രിയിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിൽ ഏറ്റുമുട്ടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവമുണ്ടായിരുന്നു. ഇത്തരം അനിഷ്ട സംഭവങ്ങൾ നഗരത്തിൽ പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരം സംഘട്ടനങ്ങൾക്കു പിന്നിലുള്ള കാരണം പൊലീസ് അന്വേഷിച്ചപ്പോൾ ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്ന് വില്പന സംബന്ധിച്ച വിവരങ്ങളും ലഭിച്ചിരുന്നു. രാ ത്രി 10 മുതൽ രാവിലെ അഞ്ചുവരെ സർവീസ് നടത്തുന്ന ഓട്ടോകൾക്ക് പ്രത്യേക പാസ് നൽകാനാണ് യോഗത്തിൽ തീരുമാനമായത്. അതേസമയം പകൽ സമയങ്ങളിൽ സർവീസ് നടത്തുന്നവർക്കും പാസ് ഏർപെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..