Skip to content
Menu

OPEN MALAYALAM NEWS NETWORK

രോഗ നിർണയത്തോട് മുഖം തിരിക്കുന്നവരായി മലയാളികൾ മാറിയതാണ് പല മാരകരോഗങ്ങൾക്കും ഇടയാക്കുന്നതെന്ന് അഡ്വ. എ.എൻ ഷംസീർ എംഎൽഎ.
ചമ്പാട് ടെസ്റ്റ കമ്മ്യൂണിറ്റി ഹോമിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ വൃക്ക രോഗ നിർണയ ബോധവത്കരണ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ.

പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ, ഡോ.പി.മുഹമ്മദ് എന്നിവർ സംസാരിച്ചു. മാഹി മുൻ എംഎൽഎ ഡോ. വി. രാമചന്ദ്രൻ സ്വാഗതവും, ടെസ്റ്റ പ്രസിഡണ്ട് അബ്ദുസലാം നന്ദിയും പറഞ്ഞു. ഡോ. നദീം അബൂട്ടി ബോധവത്ക്കരണ ക്ലാസെടുത്തു.
മാരക രോഗികളെ കൊണ്ട് വന്ന് താമസിപ്പിച്ച് പരിചരിക്കുന്ന സംവിധാനമാണ് ടെസ്റ്റ റിഹാബ്സ് കമ്യൂണിറ്റി ഹോമുകൾ.
ചമ്പാട് കോറോത്ത് വീട്ടിൽ വെച്ചാണ് ബോധവത്കരണവും വൃക്ക രോഗനിർണയ ക്യാമ്പും നടന്നത്. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്ത് പരിശോധന നടത്തി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT