Skip to content
Menu

OPEN MALAYALAM NEWS NETWORK

കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന ജില്ലാതല വോളി മത്സരത്തിൽ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ടീം ജേതാക്കളായി. ഫൈനലിൽ കൂത്ത്പറമ്പ് സബ്ഡിവിഷനെയാണ് തോൽപ്പിച്ചത്. മത്സരങ്ങളിലുടനീളം റഫറിയായും, കളിക്കാരനായും, കോച്ചായും, ടൂർണമെൻറിൻ്റെ ഉദ്ഘാടകനായും പാനൂർ സിഐ എം പി ആസാദ് നിറഞ്ഞു നിന്നു. കണ്ണൂർ സബ്ബ് ഡിവിഷനും, ജില്ലാ ഹെഡ്ക്വാർട്ടേഴ്സും തമ്മിൽ നടന്ന ആദ്യ മത്സരമാണ് സി.ഐ എം പി ആസാദ് നിയന്ത്രിച്ചത്. മത്സരത്തിൽ ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ടീം വിജയിച്ചു. കൂത്ത് പറമ്പ് സബ് ഡിവിഷനും, തലശേരി സബ് ഡിവിഷനും തമ്മിൽ നടന്ന മത്സരത്തിൽ കൂത്ത്പറമ്പ് സബ് ഡിവിഷൻ വിജയിച്ചു. ഈ മത്സരത്തിൽ കളിക്കാരനായും സിഐ രംഗത്തിറങ്ങി. തുടർന്ന് നടന്ന ഫൈനൽ മത്സരത്തിൽ കൂത്ത്പറമ്പ് സബ്ഡിവിഷൻ്റെ കോച്ചായും സി.ഐ രംഗത്തിറങ്ങി.

മീത്തലെ ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻ്റ് പാനൂർ സി.ഐ എം.പി.ആസാദ് ഉദ്ഘാടനം ചെയ്തു.
ഇൻ്റർനാഷണൽ വോളിബോൾ താരം മനു ജോസഫ് മുഖ്യാതിഥിയായി. പാനൂർ എസ് ഐ സി.സി ലതീഷ്, എ.എസ്.ഐ മനോഹരൻ, അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം കെ.എം സുജോയ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഹരിദാസൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് കെ.സി സുകേഷ് അധ്യക്ഷനായി. ജോയിൻ്റ് സെക്രട്ടറി എൻ.എം മുകേഷ് സ്വാഗതവും, ജില്ലാ കമ്മിറ്റിയംഗം രാജേഷ് ചൊക്ലി നന്ദിയും പറഞ്ഞു. ടൂർണമെൻ്റിൽ വിജയികളായവർക്ക് പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ അശോകൻ വിതരണം ചെയ്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT