Skip to content
Menu

OPEN MALAYALAM NEWS NETWORK

ലഹരി വസ്തുക്കളുടെ
ഉപയോഗത്തിനെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി എടക്കാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി. കണ്ണൂരിലെയും തലശ്ശേരിയിലെയും സൈക്കിൾ ക്ലബ്ബുകളുടെയും എടക്കാട് എവർഗ്രീൻ സ്പോർട്സ് ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് റാലി നടത്തിയത്. എടക്കാട് ഇൻസ്പെക്ടർ എം. അനിൽ ഫ്ലാഗ് ഓഫ് ചെയ്തു. മുഴപ്പിലങ്ങാട് ടർഫ് ഗ്രൗണ്ടിൽ മെയ് 29 ന് നടന്ന സമാപന പരിപാടിയിൽ ഫുട്ബോൾ താരം വി. മിഥുനെ ആദരിച്ചു. പ്രിൻസിപ്പൽ എസ്. ഐ. മഹേഷ് കണ്ടമ്പേത്ത്, വി. മുരളി, വി. ഹാരിഷ്, രതീഷ്, പ്രശാന്ത്, അബ്ദുള്ള, പ്രമോദ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പെനാൽട്ടി ഷൂട്ടൗട്ട് മത്സരത്തിൽ റഫ്ഷാൻ മുഴപ്പിലങ്ങാട് ഒന്നാംസ്ഥാനവും ജനമൈത്രി പോലീസ് എസ്. ഐ. വി. ഹാദിഷ് രണ്ടാം സ്ഥാനവും നേടി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT