Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ:മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും, സയൻസ് ക്ലബ്, ലഹരി വിരുദ്ധ ക്ലബ്, സ്കൗട്ട്, ഗൈഡ്സ്, ജെ.ആർ.സി എന്നീ യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ സി.പി.സുധീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂത്തുപറമ്പ് എക്സൈസ് റേഞ്ച് സർക്കിൾ ഇൻസ്പെക്ടർ എം.എസ് ജനീഷ് ഫ്ലാഗ് ഓഫ് ചെയ്തു. സി.പി. ഒ. എം. കെ രാജീവൻ സ്വാഗതം പറഞ്ഞു. ഡപ്യൂട്ടി ഹെഡ്മാസ്റ്റർ ടി.കെ ഷാജിൽ ,കെ.പി പ്രഷീന,ടി.പി ലിഷ , സുരേഷ് ദേവ്, കെ.സുബാഷ്, കെ.സീബ , എം.ലജിന, ഗൗതം കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
സംസ്ഥാനത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റും , എക്സൈസ് ഡിപ്പാർട്ട് മെന്റും ചേർന്ന് ഈ വർഷം വ്യത്യസ്തങ്ങളായ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു . കേരളത്തിൽ ലഹരി ഉപയോഗത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിന് വേണ്ടി എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനുമായി സഹകരിച്ച് ഒരു ലക്ഷം വീടുകളിലെ സർവ്വേയിൽ എസ്.പി.സി കേഡറ്റുകളും പങ്കെടുത്തു. സ്കൂൾ പരിസരം ശുചിയാക്കൽ, ഉപന്യാസ മൽസരം , പോസ്റ്റർ രചന , ലഹരിവിരുദ്ധ പ്രതിജ്ഞ എന്നീ പരിപാടികളും സംഘടിപ്പിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT