Skip to content
Menu

OPEN MALAYALAM NEWS NETWORK

വടകര: വടകര മാഹി കനാലിന്റെ ഭാഗമായി പ്രവൃത്തി പുരോഗമി ക്കുന്ന ഭാഗങ്ങളിൽ തീരം ഇടിയുന്നു. മാഹി കനാലിന്റെ അവസാന റീച്ചായ എടച്ചേരി നോർത്ത്-തുരുത്തി ഭാഗത്തെ കനാലിന്റെ ഇരുവശത്തെയും തീരം ഇടിഞ്ഞ് നിരവധി തെങ്ങുകൾ കടപുഴകി വീഴുകയും നശിക്കുകയും ഉണ്ടായി. പല ഭാഗങ്ങളിലും ഭൂമിയുടെ അതിരുകൾപോലും മനസ്സിലാകാതെ വ്യാപകമായി ഇടിഞ്ഞു.

അക്വയർ ചെയ്ത ഭൂമി ഇടിഞ്ഞ് നശിക്കുന്നതോടൊപ്പം ബാക്കി യായ തെങ്ങുകൾ നിലം പതിക്കുന്നത് കർഷകർക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്.

മാഹി കനാലിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വർഷങ്ങൾക്കു മുമ്പ് അക്വയർ ചെയ്ത സ്ഥ ലത്തിന് പുറമെ തുരുത്തി ഭാഗത്ത് ഏക്കർ കണക്കിന് ഭൂമി ആണ് വീണ്ടും അക്വിസിഷൻ നടപടിയുമായി അധികൃതർ മുന്നോട്ടു പോകുന്നത്.

വീണ്ടും ഏറ്റെടുക്കുന്ന ഭൂമി എത്രയെന്നോ നഷ്ടപരിഹാരം എത്രയെന്നോ അധികൃതർ വ്യക്തമാക്കിയില്ലെന്ന് കർഷകർ പറയുന്നു.
കൃഷിഭൂമിയിലെ വരുമാനത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നിരവധി കർഷകരുടെ ഭൂമി യാണ് കനാലിന്റെ ഇരുവശങ്ങ ളിലുമുള്ളത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT