Skip to content
Menu

OPEN MALAYALAM NEWS NETWORK

വാനര വസൂരി സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ കണ്ണൂർ വിമനത്താവളത്തിൽ ഞായറാഴ്ച മുതൽ അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിക്കാൻ ക്രമീകരണം. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖരറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി മൂന്ന് കൌണ്ടറുകൾ സജ്ജമാക്കും. രോഗ മുള്ളതായി സംശയിക്കുന്നവരെ പരിശോധിക്കാൻ പരിയാരം മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും സൗകര്യം ഒരുക്കും. ഇവരെ കൊണ്ടുപോകാനായി ആംബുലൻസുകളും ഉണ്ടാകും.

രോഗ ലക്ഷണം ഉള്ളവരെയും വാനര വസൂരി റിപ്പോർട്ട്‌ ചെയ്യപ്പെട്ട രാജ്യങ്ങളിൽ 21 ദിവസത്തിനകം യാത്ര ചെയ്തവരെയും ആണ് പരിശോധിക്കുക. രോഗം സംശയിക്കുന്നവരെ ആംബുലൻസിൽ ആശുപത്രിയിൽ സാമ്പിൾ പരിശോധനക്ക് വിധേയമാക്കും. വിമാനത്താവളത്തിൽ രോഗം സംബന്ധിച്ചുള്ള ബോധവൽക്കരണ ബോർഡുകൾ അനൗൺസ്മെന്റ് എന്നിവയും ഏർപ്പെടുത്താൻ കളക്ടർ നിർദേശം നൽകി. യോഗത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിമാനത്താവള അധികൃതർ തുടങ്ങിയവരും സംബന്ധിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT