Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: വാഴമലയിലെ കർഷകർക്ക് ദുരിത മിരട്ടിപ്പിച്ച് മേഖലയിൽ ആനയുമിറങ്ങി. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ വാഴമലയിലും നരിക്കോട് മലയിലും കൃഷിയിടങ്ങളിലാണ് കഴിഞ്ഞ ദിവസം ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്.തൂവക്കുന്നിലെ അങ്ങാടി യുളളതിൽ റാസിയുടെ രണ്ടേക്ക പറമ്പിലെ 1000 ത്തോളം വാഴകളും പാണമ്പാറയിൽ തോമസിൻ്റെ അധീനതയിലുള്ള പറമ്പിലെ 100 ഓളം കവുങ്ങിൻ തൈകളുമാണ് കഴിഞ്ഞ ദിവസം നശിപ്പിച്ചത്.
ഓരോ ദിവസവും രാത്രിയാകുമ്പോൾ ആനപ്പേടിയിൽ ഭീതിയോടെയാണ് കർഷകർ കഴിയുന്നത്.

ഒരു ആനയും നിരവധി കുട്ടി ആനകളും സ്ഥിരമായി കൃഷി നശിപ്പിക്കുന്നതായാണ് കർഷകർ പറയുന്നത്.

പാനൂരിൻ്റെ കിഴക്കൻ മേഖലയും കുന്നോത്ത് പറമ്പ്, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളതുമായ കാർഷിക മേഖലകളിൽ വന്യജീവികൾ കൃഷി നശിപ്പിക്കുന്നത് പതിവാണ്.
പാത്തിക്കൽ – എലിക്കുന്ന് മേഖലകളിലെ കർഷകർ വന്യ ജീവികളുടെ ശല്യത്താൽ പൊറുതിമുട്ടാൻ തുടങ്ങിയിട്ട് നാളുകളേറെയായി.

ചെറുപറമ്പ്, പാത്തിക്കൽ,എലിക്കുന്ന് തുടങ്ങി വാഴമല, നരിക്കോട് മലയുടെ താഴ് വാരത്തെ കൃഷി ഭൂമികളിലാണ് വന്യജീവി ശല്യം രൂക്ഷമാവുന്നത്. കുരങ്ങ്, കാട്ടു പന്നി, മുള്ള ൻ പന്നി തുടങ്ങിയ ജീവിക ളാണ് വിവിധ കൃഷികൾ വ്യാപകമായി നശിപ്പിക്കു ന്നത്.
വാഴ, കിഴങ്ങ് വർഗങ്ങൾ, കവുങ്ങ്, പച്ചക്കറികൾ തുടങ്ങിയവയാണ് മേഖലയിൽ കൂടുതലായി ഇടവിട്ട് കൃഷി ചെയ്യുന്നത്.ഇവ വ്യാപകമാ യി നശിപ്പിക്കപ്പെടുകയാണ്. പുതുതായി നട്ട് വളർത്തി യ തെങ്ങിൻ തൈകളും ക വുങ്ങിൻ തൈകളും കാട്ടുപന്നികളും മുള്ളൻപന്നികളും സ്ഥിരമായി പറിച്ചെറിയുന്നു. കുരങ്ങുകൾ തെങ്ങിൻ മുകളിൽ കയറി തേങ്ങകൾ പറി ച്ചെറിയുന്നത് കേര കർഷകർക്ക് വലിയ പ്രതിസന്ധി സൃ ഷ്ടിക്കുന്നുണ്ട്. വന്യജീവി അക്രമങ്ങളിൽ നിന്ന് ആവശ്യമായ സംര ക്ഷണവും നഷ്ടപരിഹാര വും ലഭിക്കാൻ അധികൃതർ തയ്യാറാവണ ന്നാണ് കർഷകരുടെ ആവശ്യം.
വാഴമല -നരിക്കോടു മല ഭാഗങ്ങളിൽ ആവശ്യാനുസരണം സോളാർ ഫെൻസിംഗ് സ്ഥാപിക്കണമെന്ന് കർഷകരുടെ നിരന്തരമായ ആവശ്യമാണ്.

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉള്ള നരിക്കോട്ട് മലയിൽ കാട്ടാന ഇറങ്ങിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ ചാമാളിയതിൽ സ്ഥലം സന്ദർശനം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സെക്കീന തെക്കയിൽ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കോയമ്പ്രത്ത് ഇസ്മായിൽ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീന കുഞ്ഞി പറമ്പത്ത്, മെമ്പർമാരായ സുലൈഖ. സി. കെ, തങ്കമണി, സുധ വാസു, അസിസ്റ്റന്റ് സെക്രട്ടറി സജീവൻ. സി. പി എന്നിവരും സ്ഥലം സന്ദർശിക്കുകയുണ്ടായി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT