Skip to content
Menu

OPEN MALAYALAM NEWS NETWORK

വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തി ഇൻഡിഗോ വിമാനക്കമ്പനി.

മുഖ്യമന്ത്രിക്കെതിരെ
പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്ത ശേഷം പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജയരാജൻ തള്ളിയിടുകയായിരുന്നു. എന്നാൽ, വിലക്ക്
സംബന്ധിച്ച അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് ഇ പി ജയരാജന്റെ പ്രതികരണം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. ഇതു സംബന്ധിച്ച് ഇൻഡിഗോയുടെ ആഭ്യന്തര അന്വേഷണ സമിതിയാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻകുമാറിനും സുനിത് നാരായണനുമെതിരെ പോലീസ് കേസ് എടുത്തപ്പോൾ ഇപിക്കെതിരേ കേസെടുക്കണ കോൺഗ്രസ് ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT