Skip to content
Menu

OPEN MALAYALAM NEWS NETWORK

ഗസ്റ്റ് ലക്ചറർ നിയമനം

ചൊക്ലിയിലെ തലശ്ശേരി ഗവ.കോളേജിൽ മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. പി ജിയും നെറ്റ്/പി എച്ച് ഡി യുമാണ് യോഗ്യത.

നെറ്റ് ഉള്ളവരുടെ അഭാവത്തിൽ പി ജിക്ക് 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 31ന് രാവിലെ 10 മണിക്ക് കമ്പ്യൂട്ടർ സയൻസ്, 11ന് മാത്തമാറ്റിക്സ്, ഹിന്ദി എന്നിങ്ങനെ നേരിട്ട് കോളേജിൽ ഹാജരാകണം. ഫോൺ: 0490 2966800.

*താൽക്കാലിക നിയമനം*

എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകൾക്ക് ക്ലാസ് എടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബിടെക് കമ്പ്യൂട്ടർ സയൻസ്/എം സി എ/എം എസ് സി കമ്പ്യൂട്ടർ സയൻസ്, അധ്യാപനത്തിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. താൽപര്യമുള്ളവർ മെയ് 27ന് രാവിലെ 11 മണിക്ക് കണ്ണൂർ മേഖലാ കേന്ദ്രത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഹാജരാകണം. ഫോൺ: 0497 2702812.

*കൗൺസിലർ നിയമനം*

ജില്ലയിൽ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുളള പട്ടുവം ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർഥികൾക്ക് കൗൺസലിംഗ് നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ കൗൺസിലർ നിയമനം നടത്തുന്നു.

എം എ സൈക്കോളജി/എം എസ് ഡബ്ല്യൂ(സ്റ്റുഡന്റ് കൗൺസിലിംഗ് പരിശീലനം നേടിയവരായിരിക്കണം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എം എസ് സി സൈക്കോളജിയിൽ കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം.

വാക് ഇൻ ഇന്റർവ്യൂ ജൂൺ രണ്ടിന് രാവിലെ 11 മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐ ടി ഡി പി ഓഫീസിൽ നടക്കും. പ്രായപരിധി 25 നും 45 നും മധ്യേ. താൽപര്യുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2700357.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT