Skip to content
Menu

OPEN MALAYALAM NEWS NETWORK

വ്യാഴാഴ്ച രാത്രിയിൽ വീശിയടിച്ച കാറ്റിൽ ചമ്പാട് അരയാക്കൂൽ തോട്ടുമ്മലിൽ വീടിൻ്റെ മേൽക്കൂരയ്ക്ക് നാശം. കുനിയിൽ അണിയേരി ശശിയുടെ വീടിനാണ് കേട് പാട് സംഭവിച്ചത്.

വ്യാഴാഴ്ച രാത്രി 11.45 ഓടെയാണ് കാറ്റ് ആഞ്ഞുവീശിയത്. കാറ്റിൽ മുകൾ നിലയിൽ സ്ഥാപിച്ച റൂഫിംഗ് ഷീറ്റ് പാറി പറന്നു. വയറിംഗ് ഉൾപ്പടെയുള്ളവയ്ക്കും കേട് പാടുകൾ സംഭവിച്ചു. വീട്ടുകാർ മുകൾനിലയിലുണ്ടായിരുന്നെങ്കിലും ഓടി മാറിയതിനാൽ അപകടം ഒഴിവായി.
ഷീറ്റ് ദേഹത്ത് വീണ് ശശിയുടെ ഭാര്യ ശോഭക്ക് (45) കൈക്ക് പരിക്കേറ്റു. ശോഭ പാനൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഷീറ്റിന് പുറമെ സീലിംഗും, ഫാനുകളും, ലൈറ്റുകളും തകർന്നു. 5 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ, വാർഡംഗം കെ.ബിജു എന്നിവരും വില്ലേജ് ഓഫീസ് അധികാരികളും സ്ഥലത്തെത്തി. പ്രദേശത്ത് മരങ്ങളും കടപുഴകി വീണിരുന്നു. പ്രദേശത്ത് വൈദ്യുത ബന്ധവും നിലച്ചിരുന്നു. കഴിഞ്ഞ ദിവസവും പന്ന്യന്നൂർ പഞ്ചായത്തിൽ കാറ്റ് നാശം വിതച്ചിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..