Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ :ഗ്രാമീണ കൂട്ടായ്മകൾ അന്യംനിന്ന് പോകുന്ന വർത്തമാന കാലത്ത് പാനൂർ നാട്ടകം സാംസ്കാരികവേദി സംഘടിപ്പിച്ച വീട്ടുമുറ്റം സദസ്സ് വേറിട്ട കാഴ്ചയായി. സാഹിത്യ- സാംസ്കാരിക ചർച്ചകൾക്ക് ഒരു വേദി എന്ന നിലയിലാണ് വീട്ടുമുറ്റ സദസുകൾ സംഘടിപ്പിക്കുന്നത്. സാംസ്കാരിക പരിപാടികൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ദൗത്യമാണ് നാട്ടകം സാംസ്കാരികവേദി നിറവേറ്റുന്നതെന്ന് സെക്രട്ടറി ഡോ: ടി.കെ അനിൽകുമാർ പറഞ്ഞു. പ്രതിമാസ പരിപാടികൾ എന്ന നിലയിൽ പാനൂരിലും പരിസര പ്രദേശങ്ങളിലുമുള്ള വീട്ടുമുറ്റങ്ങളിലാണ് ഈ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്. ആദ്യ പരിപാടി എഴുത്തുകാരൻ രാജു കാട്ടുപുനത്തിന്റെ വീട്ടിൽ നടന്നു. ശില്പി വത്സൻ കൊല്ലേരി ഉദ്ഘാടനം ചെയ്തു. ‘വായന എഴുത്ത് ജീവിതം’ എന്ന വിഷയത്തിൽ സന്ധ്യ നെടുമ്പുറത്ത് ആമുഖാവതരണം നടത്തി.
മുസ്തഫ കമാൽ അദ്ധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ തായാട്ട്, ടി.കെ.ഷാജ്, ഡോ.കെ.കെ രാജാറാം, ജി.വി രാകേശ്. ഷിബിൻ കരുൺ ,ജയപ്രകാശ് പാനൂർ ,രാജൻ പാനൂർ , സത്യൻ കാവിൽ , രാജു കാട്ടു പുനം, സി.വി സുകുമാരൻ എന്നിവർ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT