Skip to content
Menu

OPEN MALAYALAM NEWS NETWORK

ഇരിട്ടി :കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ഏറ്റവും വലിയ ഭക്തജന തിരക്കിനാണ് ഞായറാഴ്ച കൊട്ടിയൂർ സാക്ഷിയായത്. ഈ വർഷം ഉത്സവം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഭക്തജ ത്തിരക്കായിരുന്നു ഇത്. ഞായറാഴ്ച മാത്രം ഒരു ലക്ഷത്തിലധികം ഭക്തർ കൊട്ടിയൂരിലെത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള
ഭക്തജനങ്ങൾ ആയിരുന്നു ഇത്.

സ്കൂൾ തുറക്കുന്നതിന് മുമ്പുള്ള അവധി ദിനമായതിനാലാകാം ഇങ്ങിനെ ഭക്തജനങ്ങളുടെ ഒഴുക്കിന് ഇടയാക്കിയത് എന്നാണ് കരുതുന്നത്. അക്കരെ സന്നിധാനത്ത് തിരുവഞ്ചിറയിൽ
ഉൾപ്പെടെ കൂടുതൽ സൗകര്യമെരുക്കിയത് ഭക്തർക്ക് അനുഗ്രഹമാകുന്നുണ്ടെങ്കിലും തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതയുള്ള കൊട്ടിയൂരിനായി പ്രത്യേക സൗകര്യമൊരുക്കണമെന്ന ആവശ്യത്തിനായുള്ള മുറവിളിയും ഉയരുന്നുണ്ട്. രണ്ടു വലിയ വാഹനങ്ങൾക്ക് കൂടി
കടന്നുപോകാൻ
വയ്യാത്തവിധമാണ് പലയിടങ്ങളിലും റോഡിന്റെ അവസ്ഥ.
അതുകൊണ്ടുതന്നെ ഗതാഗത
തടസ്സം പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ അടിയന്തിരമായി ഉണ്ടാകണം എന്ന ആവശ്യം പലകോണിൽ നിന്നും ശക്തമായി ഉയരുന്നുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT