Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ; 1975-76 വർഷത്തിൽ കോളവല്ലൂർ ഹൈസ്കൂളിൽ എസ് എസ് എൽ സി പരീക്ഷയെഴുതിയ സഹപാഠികൾ ഉല്ലാസ യാത്രയോടെ വീണ്ടും ഒത്തുകൂടി.60 കഴിഞ്ഞ പ്രായത്തിന്റെ ആലസ്യത്തെ അടിമുടി ആനന്ദമാക്കി, നഷ്ടപ്പെട്ടു പോയ കൗമാര യാത്രയെ വെല്ലുന്ന ആവേശത്തോടെ നീലേശ്വരത്തെ തേജസ്വിനി പുഴയിലൂടെ ഒഴുകി നീങ്ങി. ജീവിത പ്പാച്ചിലിൽ വേർപെട്ടു പോയ സൗഹൃദ കണ്ണികൾ ഓരോന്നായി വിളക്കി ചേർത്ത് സജീവമായ കൂട്ടായ്മയ്ക്ക് രൂപം നൽകുകയായിരുന്നു. 6 മണിക്കൂർ നീണ്ട ഹൌസ് ബോട്ട് യാത്രയിൽ 25 കുടുംബങ്ങളിലെ അമ്പതിൽ പരം ആളുകൾ ആടിയും പാടിയും യാത്ര അതീവ ഹൃദ്യമാക്കി. കോഡിനേറ്റർ
ഓട്ടാണി നാണു, ഡോ. വി ഹസ്സൻ, അഡ്വ : യു. പി. ബാലകൃഷ്ണൻ, അഹമ്മദ് പുന്നക്കൽ, സി. കെ. രാജൻ, ച ന്ദ്രമോഹൻ പാലത്തായി, സ്നേഹസുധ, കെ. പി. ഉഷ, കെ. മനോഹരൻ, പി. ശ്രീനിവാസൻ, ഒ കെ രാമകൃഷ്ണൻ, സുരൻ പുത്തൂർ, ശകുന്തള എന്നിവർ നേതൃത്വം നൽകി. കെ. കോമളൻ, കെ. രാജു, ഫാത്തിമ, മാജിദ, രാജൻ കെ. നായർ,ബി. പി. ബാലൻ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..