Skip to content
Menu

OPEN MALAYALAM NEWS NETWORK

ശൗചാലയത്തിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച പിലാത്തറ കെ.എസ്.ടി.പി.
റോഡിലെ കെ.സി. റസ്റ്റോറൻറ് ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചു. ശൗചാലയത്തിൽ
ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചതിന്റെ ഫോട്ടോയെടുത്തതിന്റെ പേരിൽ കഴിഞ്ഞദിവസം ബന്തടുക്ക പി.എച്ച്.സി.യിലെ ഡോ. സുബ്ബരായയെ ഹോട്ടലുടമയുടെ നേതൃത്വത്തിൽ അക്രമിച്ചിരുന്നു.

സംഭവത്തിൽ അറസ്റ്റിലായ ഹോട്ടൽ ഉടമ ചുമടുതാങ്ങി കെ.സി. ഹൗസിലെ മുഹമ്മദ് മൊയ്തീൻ (28), സഹോദരി സമീന (29), സെക്യൂരിറ്റി ജീവനക്കാരൻ ടി. ദാസൻ (70) എന്നിവരെ പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ ഹോട്ടൽ പരിശോധിച്ചു. വൃത്തിഹീനമായ പാചകസ്ഥലവും പഴക്കമുള്ള ഭക്ഷണസാധനങ്ങളുമടക്കം കണ്ടെത്തിയതിനെ തുടർന്നാണ് അടപ്പിച്ചത്.

തുടർനിയമനടപടികൾക്കായി ഉടമയ്ക്ക് നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷാവിഭാഗം ജില്ലാ സ്പെഷ്യൽ സ്ക്വാഡ്, ചെറുതാഴം പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവ ചേർന്നാണ് പരിശോധന നടത്തിയത്. ഉറുമ്പരിച്ച ഈത്തപ്പഴം,കാലാവധി കഴിഞ്ഞ 13 പാക്കറ്റ്
പാൽ, കേടുവന്ന ഭക്ഷണസാധനങ്ങൾ തുടങ്ങിയവ റസ്റ്റോറന്റിൽ കണ്ടെത്തി.
പാചകമുറിയിൽ പൂച്ചയെയും പാറ്റകളെയും പരിശോധകസംഘം കണ്ടെത്തി.
തളിപ്പറമ്പ് ഭക്ഷ്യസുരക്ഷാ ഓഫീസർ യു. ജിതിൻ, കെ.വി. സുരേഷ് കുമാർ, കെ. സുരേഷ് ബാബു എന്നിവരടങ്ങുന്ന ഭക്ഷ്യസുരക്ഷാവിഭാഗം ചെറുതാഴം പഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെയാണ് പരിശോധനയ്ക്കെത്തിയത്. പഞ്ചായത്ത് പ്രസിഡൻറ് എം. ശ്രീധരൻ, സെക്രട്ടറി കെ.വി.ശ്രീധരൻ, സെക്രട്ടറി കെ.വി. സതീശൻ, അസി. സെക്രട്ടറി ദിലീപ്, മെഡിക്കൽ ഓഫീസർ ഡോ. ടി. രഞ്ജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ കെ.
ബാലകൃഷ്ണൻ, ഇ.വി. മഹേഷ്, പി. ഷനോജ് എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.

ഞായറാഴ്ച കണ്ണൂരിലേക്ക് വിനോദയാത്ര പോകുന്നതിനിടെ ഡോക്ടറടക്കമുള്ള സംഘം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചശേഷം ശൗചാലയത്തിൽ പോയപ്പോഴാണ്
ഭക്ഷണസാധനങ്ങൾ അവിടെ സൂക്ഷിച്ചതായി കണ്ടത്. ഡോക്ടർ ഇതിന്റെ ഫോട്ടോയെടുക്കുന്നത് കണ്ട് പ്രകോപിതരായി പ്രതികൾ ഡോക്ടറെ മർദിക്കുകയായിരുന്നു. പരിയാരം ഇൻസ്പെക്ടർ കെ.വി. ബാബു എസ്.ഐ. രൂപ മധുസൂദനൻ എന്നിവരടങ്ങിയ പോലീസ് സംഘം എത്തിയാണ് അക്രമിച്ചവരെ അറസ്റ്റ് ചെയ്തത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..