Skip to content
Menu

OPEN MALAYALAM NEWS NETWORK

പാത്തിപ്പാലം-വള്ള്യായി റോഡിൽ പഴശ്ശി കനാൽ നീർപ്പാലത്തിന് സമീപം കൈത്തോടിലൂടെ വെള്ളം കുത്തിയൊഴുകി സംരക്ഷണമതിൽ തകർന്ന് ഇരുനിലക്കെട്ടിടം അപകടാവസ്ഥയിലായി. ജെ. എം. ഗാർമെന്റ്‌സ് പ്രവർത്തിച്ചുവരുന്ന കെട്ടിടമാണ് അപകടാവസ്ഥയിലായത്. തോടിനരികെത്തന്നെയുള്ള കെട്ടിടത്തിന്റെ ചെങ്കല്ലിൽ പണിത സംരക്ഷണമതിലാണ് വെള്ളപ്പാച്ചിലിൽ തകർന്ന് തോട്ടിലേക്ക് പതിച്ചത്.

വള്ള്യായി റോഡിലെ ഫാത്തിമാസിൽ കൊട്ടാരത്തിൽ മാഞ്ഞുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. വെള്ളം കെട്ടിടത്തിലേക്ക് ഇരച്ചുകയറി തറയുടെ ഒരുഭാഗം തകർന്നു. അഗ്നിരക്ഷാസേനയും പാനൂർ പോലീസും മൊകേരി വില്ലേജ് ഓഫീസറും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. ജെ. സി. ബി. ഉപയോഗിച്ച് ഒഴുക്കിന് തടസ്സമാകുന്ന കല്ലുകൾ നീക്കം ചെയ്ത് വെള്ളം കയറുന്നത് ഒഴിവാക്കി. കെ. പി. മോഹനൻ എം. എൽ. എ. യും മൊകേരി പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു. കെട്ടിടത്തിലെ ഉത്‌പന്നങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..