Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂര്‍: സംസ്ഥാനത്തെ സ്കൂള്‍ ഉച്ച ഭക്ഷണ വിതരണ പദ്ധതി പ്രതിസന്ധിയില്‍. ജൂണ്‍ മാസത്തില്‍ ഉച്ച ഭക്ഷണത്തിനായി ചെലവഴിച്ച തുക ഇതുവരെ നല്‍കിയില്ല.

പണം കിട്ടാന്‍ ഇനിയും വൈകിയാല്‍ ഭക്ഷണ വിതരണം നിലക്കും. സ്കൂളിലെ പാചക തൊഴിലാളികളുടെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്.
സപ്ലൈകോ വഴി സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് നല്‍കുന്നത് അരി മാത്രമാണ്. പച്ചക്കറി, പലവ്യഞ്ജനം, പാചക വാതകം തുടങ്ങി മറ്റ്‌ ചെലവുകള്‍ എല്ലാം ആദ്യം വഹിക്കേണ്ടത് സ്കൂള്‍ അധികൃതരോ പി.ടി.എയോ ആണ്.

ആഴ്ചയില്‍ രണ്ട് തവണ നല്‍കുന്ന 150 ഗ്രാം വീതമുള്ള പാലിന്‍റെയും ഒരു മുട്ടയുടെയും വില കൂടി ആകുമ്പോള്‍ ഈ ബാധ്യത വലുതാകും. എന്നാല്‍ സ്കൂള്‍ തുറന്ന് മാസം ഒന്ന് കഴിഞ്ഞിട്ടും ഉച്ച ഭക്ഷണം വിതണം ചെയ്തതിന്‍റെ തുക ലഭിച്ചിട്ടില്ല. ഇതോടെ ഇനി സ്കൂളുകളിലേക്ക് സാധനങ്ങള്‍ നല്‍കില്ലെന്ന നിലപാടിലാണ് വ്യാപരികള്‍.

ഉച്ച ഭക്ഷണ പദ്ധതിക്കായി 567.64 കോടി രൂപ അനുവദിച്ചതായി സര്‍ക്കാര്‍ പറയുമ്പോഴും ഈ തുക ഇപ്പോഴും വിതരണം ചെയ്തിട്ടില്ല. ഇതിനൊപ്പം സംസ്ഥാനത്തെ സ്കൂള്‍ പാചക തൊഴിലാളികളുടെ ശമ്പളവും മുടങ്ങി കിടക്കുകയാണ്. പ്രതി ദിനം 600 രൂപ നിരക്കിലാണ് ഇവരുടെ വേതനം. സ്കൂള്‍ പൂട്ടുന്ന ഏപ്രില്‍ മെയ് മാസങ്ങളില്‍ നല്‍കുന്ന 2000 രൂപ വീതമുള്ള അലവന്‍സും ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഫണ്ട് വിതരണം ഇനിയും നീണ്ടാല്‍ സ്കൂളുകളിലെ ഉച്ച ഭക്ഷണ വിതരണം നിലക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..