Skip to content
Menu

OPEN MALAYALAM NEWS NETWORK

ചൊക്ലി: ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ ഉന്നത വിജയികളേയും എൻ.സി. സി ‘ എ’സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയവർ,സ്കൗട്ട് ആൻഡ് ഗൈഡ് രാജ്യപുരസ്കാർ അവാർഡ് ജേതാക്കൾ,നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് നേടിയവർ എന്നിവരേയും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.ചടങ്ങിൻ്റെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി ദിവ്യ ഉദ്ഘാടനം ചെയ്തു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. രമ്യ അധ്യക്ഷത വഹിച്ചു. തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ എ.പി അംബിക ,ജില്ലാ പഞ്ചായത്ത് അംഗം ഇ.വിജയൻ മാസ്റ്റർ എന്നിവർ ഉപഹാരം നൽകി.മാനേജർ കെ .രമേശൻ, പ്രഥമാധ്യാപിക പി. പ്രീത, പി.ടി.എ പ്രസിഡണ്ട് വി ഉദയൻ മാസ്റ്റർ മുൻ പ്രിൻസിപ്പാൾ കെ. വിനോദൻ, മുൻ പ്രഥമാധ്യാപിക കെ.എം. പ്രീത ,മുൻ പ്രഥമാധ്യാപകൻ കെ.എം.സുരേഷ് ബാബു, ഉപപ്രഥമാധ്യാപകൻ പ്രദീപ് കിനാത്തി,ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി രചീഷ്.എ,ഹൈസ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ടി.പി. ഗിരീഷ് കുമാർ, എസ്.ആർ.ജി കൺവീനർ എൻ.സ്മിത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ സി.പി. ശ്രീജ സ്വാഗതവും അനുമോദന കമ്മിറ്റി കൺവീനർ എസ്. അഭിലാഷ് നന്ദിയും പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT