Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: പാനൂർ മേഖലയിലും പാനൂരിൻ്റെ കിഴക്കൻ മേഖലയിലും ഉൾപ്പെടെയുള്ള ജനങ്ങളുടെ ഏക അഭയ കേന്ദ്രമായ പാനൂർ ഗവ: ആശുപത്രി സാമൂഹികാരോഗ്യ കേന്ദ്രമാണോ അതോ താലൂക്ക് ആശുപത്രിയോ? കെ.പി മോഹനൻ എം.എൽ.എ യു.ഡി.എഫ് മന്ത്രിസഭയിൽ മന്ത്രിയായിരുന്ന സമയത്താണ് പാനൂർ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തിയ ഉത്തരവ് വന്നത്. ഇതിൻ്റെ നോട്ടിഫിക്കേഷൻ വന്നു എന്ന് പറഞ്ഞുകൊണ്ട് ഒരു കമ്മിറ്റി രൂപീകരിക്കുകയും കൂടുതൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലം വാങ്ങാനായി പൊതു പിരിവ് നടത്തുകയും ചെയ്തു. പിന്നീട് പുതിയ ഇടതുപക്ഷ മന്ത്രി സഭ വരികയും കൂത്തുപറമ്പിൻ്റെ ജനപ്രതിനിധിയായി ശൈലജ ടീച്ചർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.തുടർന്നുള്ള അഞ്ച് വർഷവും മണ്ഡലത്തിന് ഒരു ആരോഗ്യ മന്ത്രിയെ ലഭിച്ചെങ്കിലും സാമുഹ്യ ആരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയരാനുള്ള ഒരു ഉത്തരവും ഫിനാൻസിൽ നിന്നുള്ള അനുമതിയും ലഭിച്ചില്ല. ദിവസേന നിരവധി രോഗികൾ ആശ്രയിക്കുന്ന പാനൂർ ആശുപത്രിയിൽ കിടത്തി ചികിത്സയും കൂടുതൽ വിദഗ്ദ ഡോക്ടർമാരുടെ സേവനവും ഉൾപ്പെടെ അടിയന്തിര ആവശ്യങ്ങൾ പോലും ആവലാതികൾ മാത്രമായി. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുമ്പോഴും പാനൂർ നഗരസഭയിലെ ഏക സാമൂഹികാരോഗ്യ കേന്ദ്രം എന്ന് മുതൽ യഥാർത്ഥ താലൂക്കാശുപത്രിയാവുമെന്ന ചോദ്യത്തിലാണ് നാട്ടുകാർ.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..