Skip to content
Menu

OPEN MALAYALAM NEWS NETWORK

മുസ്ലിം ലീഗിൻ്റെ മുഖപത്രമായ ചന്ദ്രികയുടെ ഭാഗമായ ചന്ദ്രിക ആഴ്ച പതിപ്പും, മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിർത്തി. സാമ്പത്തിക പ്രതിസന്ധിമൂലം ചന്ദ്രിക ആഴ്ചപ്പതിപ്പും വനിതാ പ്രസിദ്ധീകരണമായ മഹിളാ ചന്ദ്രികയും ജൂലൈ ഒന്നുമുതൽ പ്രസിദ്ധീകരിക്കില്ലെന്നാണ് അറിയിപ്പ്. പ്രസിദ്ധീകരണം നിർത്തുന്നതോടെ തൊഴിൽ നഷ്ടമാകുന്ന പ്രൊബേഷൻ പൂർത്തിയാക്കിയ ജീവനക്കാർക്ക് എക്സിറ്റ് സ്കീം ഏർപ്പെടുത്തിയതായും ഡയറക്ടർ ബോഡിനുവേണ്ടി ഫിനാൻസ് ഡയറക്ടർ പി എം എ സമീർ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നുണ്ട്.

1932ൽ പ്രസിദ്ധീകരണം ആരംഭിച്ച ചന്ദ്രിക മലയാളത്തിലെ മുൻനിര സാഹിത്യ പ്രസിദ്ധീകരണ
ങ്ങളിലൊന്നാണ്. സി എച്ച് മുഹ മ്മദ് കോയ ഉൾപ്പെടെയുള്ള പ്രമുഖർ പത്രാധിപരായിട്ടുണ്ട്. എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്തും കടവ് അടുത്ത കാല ത്താണ് വാരിക പത്രാധിപ സ്ഥാ നം ഒഴിഞ്ഞത്. കോവിഡിന് ശേഷം ഡിജിറ്റൽ രൂപത്തിലാണ് ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. ഇതുൾപ്പെടെ നിർത്തുകയാണ്.

വർഷങ്ങളായി നഷ്ടത്തിൽ പ്രസിദ്ധീകരിക്കുന്നത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറിക ടക്കാൻ പ്രസിദ്ധീകരണം നിർത്തുന്നുവെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം. എന്നാൽ, മുസ്ലിം ലീഗ് നേതാക്കളിലെയും, മാനേ ജ്മെന്റിലെയും ഒരു വിഭാഗം ചേർന്ന് നടത്തിയ അഴിമതിയും ധൂർത്തുമാണ് ചന്ദ്രികയെ ഈയൊരവസ്ഥയിലെത്തിച്ചതെന്ന ആക്ഷേപം ശക്തമാണ്.

പാലാരിവട്ടം പാലം അഴിമതിയിലൂടെ വെട്ടിച്ച കള്ളപ്പണം ചന്ദ്രിക അക്കൗണ്ടിലൂടെ വെളുപ്പിച്ച കേസ് ഇ ഡി അന്വേഷിക്കു ന്നുണ്ട്. ചന്ദ്രിക പത്രത്തിനായി 2017ലും 20ലും പിരിച്ചെടുത്ത വാർഷിക വരിസംഖ്യ ഇനത്തിൽ കോടികൾ കാണാതായതായി ജീവനക്കാർ പരാതിപ്പെട്ടിരുന്നു. കോഴിക്കോട് കെ ടി സി ഷോറൂ മിന് സമീപം ഉണ്ടായിരുന്ന കോടികൾ വിലമതിക്കുന്ന ഭൂമി വിറ്റതിലും അഴിമതി ആരോപണം ഉയർന്നിരുന്നു. ശമ്പളവും ആനു കൂല്യവും ലഭിക്കാതെ വർഷങ്ങളായി ജീവനക്കാർ സമരത്തിലാണ്. ഇതിനിടയിലാണ് പ്രസിദ്ധീകരണം നിർത്തി തടിയൂരാനുള്ള മാനേജ്മെന്റ് നീക്കം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..