Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ:പൊയിലൂരിൽ സിപിഎം പ്രവർത്തകന് നേരെ ആർ എസ് എസ് സംഘത്തിൻ്റെ വധശ്രമമെന്ന് പരാതി. ഡിവൈഎഫ്ഐ പുറംഭാഗം യൂണിറ്റ് എക്സിക്യൂട്ടീവംഗം വിളക്കോട്ടൂരിൽ വട്ടപ്പൊയിലുമ്മൽ യാദവി (21)നെയാണ് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യാദവിനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച വൈകിട്ട് ആറുമണിയോടെ വിളക്കോട്ടൂർ തീരം ബേക്കറിക്കു സമീപം വെച്ചാണ് അക്രമം.വീട്ടിൽ നിന്നും പല ചരക്ക് സാധനങ്ങൾ വാങ്ങാനായി വിളക്കോട്ടൂർ ടൗണിലെക്ക് നടന്നു പോകുകയായിരുന്ന യാദവിനെ പതിയിരുന്ന സംഘം ഇരുമ്പുകമ്പികൾ ഉപയോഗിച്ചു അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
ബോധപൂർവ്വം സംഘർഷമുണ്ടാക്കി നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ആർഎസ്എസ് ശ്രമം ജനങ്ങൾ തിരിച്ചറിയണമെന്നും അക്രമത്തിൽ നാടൊന്നാകെ പ്രതിഷേധിക്കണമെന്നും
സിപിഐഎം പൊയിലൂർ  ലോക്കൽ കമ്മറ്റി പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT