Skip to content
Menu

OPEN MALAYALAM NEWS NETWORK

കോൺഗ്രസ് നേതാവ് സി.രഘുനാഥ് ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് ദേശീയ പ്രസിഡണ്ട് ജെപി നദ്ദ അംഗത്വം നൽകി.സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ, കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് രഘുനാഥ് അംഗത്വമെടുത്തത്.അഞ്ചു പതിറ്റാണ്ടുകാലത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് സംഘ പരിവാർ പാളയത്തിലേക്ക് രഘുനാഥ് പോകുന്നത്. എ.പി.അബ്ദുള്ളക്കുട്ടിയ്ക്ക് ശേഷം കണ്ണൂരിൽ നിന്നും മറ്റൊരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലെത്തുകയാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT