Skip to content
Menu

OPEN MALAYALAM NEWS NETWORK

കൂത്തുപറമ്പ് സബ്ജില്ലയിലെ തള്ളോട് എൽപി സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്ലഭിക്കാൻ ഉള്ള നടപടിക്രമങ്ങൾ മാനേജർ പൂർത്തിയാക്കുന്നില്ലെന്ന് അധ്യാപകരുടെ പരാതി. അധ്യാപക രായ ആർ ബിന്ദു, വി അജിത്, കെ ശിശിര, എൻ ശിശിര എന്നിവരാണ് പരാതി നൽകിയത്. ഇവരിൽ മൂന്നുപേർ ദിവസ വേതനാടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്.
സ്കൂൾ തുറക്കാൻ രണ്ടു ദിവസം ബാക്കി നിൽക്കുമ്പോഴും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാൻ ഒരു നടപടിയും മാനേജർ കൈക്കൊള്ളുന്നില്ല. വിദ്യാർഥികൾ കുറവായതിനാൽ സ്കൂൾ അടച്ചിടും എന്നാണ് മാനേജരുടെ നിലപാട്.ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നു അധ്യാപകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT