Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവനന്തപുരത്ത് സ്കൂളിൽ ഉച്ചഭക്ഷണ ഗുണനിലവാരം വിലയിരുത്താനെത്തിയ ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന് നല്‍കിയ ചോറില്‍ തലമുടി.

കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു ഭക്ഷ്യ മന്ത്രി. പരിശോധനയ്ക്കിടെ മന്ത്രിക്ക് ചോറ് നല്‍കിയിരുന്നു. ഈ ചോറിലാണ് തലമുടി കണ്ടെത്തിയത്. മുടി കളഞ്ഞ് ഭക്ഷണം നീക്കിവച്ച മന്ത്രിക്ക് മുന്നിലേക്ക് പുതിയ പാത്രത്തില്‍ സ്‍കൂള്‍ അധികൃതര്‍ ചോറും കറികളും എത്തിച്ചു.

എന്നാൽ ഭക്ഷണത്തില്‍ നിന്നും തലമുടി കിട്ടിയതുമായി ബന്ധപ്പെട്ട ചോദ്യത്തോട് ശുചീകരണം മെച്ചപ്പെടണം എന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ പ്രതികരണം. ഒറ്റപ്പെട്ട സംഭവമായി കണ്ടാല്‍ മതി. കോട്ടണ്‍ഹില്‍ എല്‍പി സ്‍കൂള്‍ ഉള്‍പ്പെടെ പല വിദ്യാലയങ്ങളിലും പാചക, ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, വിദ്യാര്‍ഥികളിലെ ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍നടത്തുന്ന പരിശോധന ഇന്നും തുടരും. ആരോഗ്യ വിദ്യാഭ്യാസ ഭക്ഷ്യ വകുപ്പുകളാണ് പരിശോധന നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പ് പാചകപ്പുരയിലെ പാത്രങ്ങള്‍ സംബന്ധിച്ച്‌ നടത്തിയ പരിശോധന റിപ്പോര്‍ട്ട് ഇന്ന് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..