Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശേരി:ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് ആശംസകൾ അർപ്പിച്ച് കൊണ്ട് ബിജെപി നേതാക്കൾ തലശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചു.ബിജെപി ദേശീയ സമിതി അംഗം പി കെ. കൃഷ്ണദാസിൻ്റെ നേതൃത്വത്തിലാണ് നേതാക്കൾ എത്തിയത്.ആശംസകാർഡും കൈമാറുകയും കേക്ക് മുറിച്ച് മധുരം പങ്കിടുകയും ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകാർഡുകൾ ക്രിസ്ത്യൻ ഭവനങ്ങളിൽ
സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി നൽകുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം.യാത്രയിൽ ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡണ്ട് കെ.ലിജേഷ്, സംസ്ഥാന കൗൺസിൽ അംഗം എം.പി സുമേഷ്, മണ്ഡലം ജനറൽ സെക്രട്ടറി കെ.അനിൽകുമാർ, മണ്ഡലം വൈസ് പ്രസിഡണ്ട് കെ.ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.ബിഷപ്പ് ജോസ് പാംപ്ലാനിയും
പി.കെ കൃഷ്ണദാസും സൗഹൃദ സംഭാഷണത്തിൽ റബ്ബറിന് താങ്ങുവില 300 രൂപയാക്കണമെന്നും, വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്നും മലയോര കർഷക ജനതയ്ക്ക് സംരക്ഷണം നൽകുവാൻ സംസ്ഥാന സർക്കാരിൻ്റെ മേൽ കേന്ദ്ര സർക്കാരിൻ്റെ അടിയന്തിര ഇടപ്പെട്ടൽ ആവശ്യമാണെന്നും,റബ്ബർ കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ കർഷകർക്ക് വലിയ ആശ്വാസമാക്കുമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..