Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി : വെള്ളച്ചാൽ മഹാത്മാ വായനശാല & ഗ്രന്ഥലയവും അഹല്യ ഐ ഹോസ്പിറ്റൽ കണ്ണൂരും നോബിൾ ഡൈഗ്നോസ്റ്റിക്സ് ചക്കരക്കലും സായുക്ത മായി സൗജന്യ നേത്രരോഗ ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളച്ചാൽ വായനശാല കെട്ടിടത്തിൽ വെച്ചാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പും ബി പി ഷുഗർ കൊളസ്ട്രോൾ ഫാറ്റ് പരിശോധനയും നടത്തിയത്‌. നൂറിലേറെ പേർ പങ്കെടുത്ത ക്യാമ്പ് തലശ്ശേരി ഇന്ദിരഗാന്ധി സഹകരണആശുപത്രിപ്രസിഡണ്ട്‌ കെ പി സാജു ഉത്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ എം സുധാകരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡൽഹിയിൽ വെച്ച് നടന്ന ഖേലോ മാസ്റ്റേഴ്സ് അഖിലേന്ത്യാ ചാമ്പ്യൻ
ഷിപ്പ് മത്സരത്തിൽ കേരളത്തിന് വേണ്ടി കളിച്ചു ച്യാമ്പ്യൻ ഷിപ് കരസ്ഥ മാക്കിയ എൻ വി ഹേമന്ത്‌ കുമാർ ടി വി ലതീഷ് എം രാജൻ മാസ്റ്റേഴ്സ് അതല്ലറ്റിക്സ് മീറ്റിൽ 200മീറ്റർ ഓട്ടത്തിൽ ചാമ്പ്യനായ പി കെ രാജേഷ് എന്നിവരെ ആദരിച്ചു. വി വി മുകുന്ദൻ, ടി സുരേശൻ, സി കെ അഭിലാഷ്, കെ സി ശ്രീധരൻ, ഒ കെ വിശ്വനാഥൻ, കെ സി ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി
സെക്രട്ടറി കെ ഒ സുരേന്ദ്രൻ സ്വാഗതവും, കെ സുരേഷ് ബാബു മാസ്റ്റർ നന്ദിയും പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..