Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി പള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാലക്കര മൈദകമ്പനിക്ക് സമീപം ബുധനാഴ്ച അർധരാത്രി 11.30നാണ് സംഭവം. കേസിൽ പിടികിട്ടാനുള്ള ചാലക്കര വരപ്രത്ത് കാവിനടുത്ത മീത്തലെ കേളോത്ത് വീട്ടിൽ ദീപക് എന്ന ഡ്രാഗൺ ദീപുവിന്റെ (30) വീട്ടിൽ പരിശോധന നടത്തി മടങ്ങുകയായിരുന്നു പൊലീസ്.

മൈദ കമ്പനിക്ക് സമീപമെത്തിയപ്പോൾ ജീപ്പിന് പിറകിലാണ് ബോംബെറിഞ്ഞത്. ന്യൂമാഹി എസ്ഐ
ടി എം വിപിനും സംഘവുമാണ് ജീപ്പിലുണ്ടായത്. ആർക്കും പരിക്കില്ല. സ്ഫോടനത്തിന് ശേഷം സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. കേസിലെ മൂന്നാംപ്രതിയാണ് ദീപക്. തൃശൂർ ജില്ലയിൽ നിന്ന് 98 ലക്ഷം രൂപ തട്ടിപ്പറിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി നേരത്തെ പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് കൊലപാതകത്തിലും പങ്കെടുത്തത്. നാലാംപ്രതി ന്യൂമാഹി ഈയ്യത്തുങ്കാട് പുത്തൻപുരയിൽ ‘പുണർത’ത്തിൽ നിഖിൽ എൻ നമ്പ്യാറും (27) ഒളിവിലാണ്.
രക്ഷപ്പെടാൻ ശ്രമിച്ച ഹരിദാസനെ കാലിന് വെട്ടിവീഴ്ത്തിയവരാണ്
പ്രതികൾ. ന്യൂമാഹി ഈയ്യത്തുങ്കാട്ടിലെ നിഖിൽ എൻ നമ്പ്യാർ കൊടുവാളും ചാലക്കരയിലെ ഡ്രാഗൺ
ദീപു എന്ന ദീപക് നീളമുള്ള കത്തികൊണ്ടും കാലിന് വെട്ടിയതായി അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.

ഫെബ്രുവരി 21ന് പുലർച്ചെ ഒന്നരയോടെയാണ് ആർഎസ്എസ് — ബിജെപി പ്രവർത്തകർ ഹരിദാസനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT