Skip to content
Menu

OPEN MALAYALAM NEWS NETWORK

മൊബൈൽ ഫോൺ വഴി ഇടപാടുകാരെ കണ്ടെത്തി മയക്കുമരുന്ന് വില്പന, യുവാവിനെ പോലീസ് സംഘം പിടികൂടി. തലശേരി വടക്കുമ്പാട് ഉമ്മൻചിറ സ്വദേശി കാട്ടുമാ ടൻ പുത്തൻപുരയിലെ ജംഷീറിനെ (35)യാണ്

എസ്.ഐ. ആർ. മനു അറസ്റ്റ് ചെയ്തത്. തലശേരി കടൽ പാലം ബീച്ച് ഭാഗത്ത് മാരക ലഹരിമരുന്നായ എം.ഡി എം എ വില്പനക്കിടെയാ ഇയാൾ പോലീസ് പിടിയിലായത്.
പ്രതിയിൽ നിന്നും ലഹരിമരുന്നായ 1.16 ഗ്രാം എംഡി എം എ യും,
11,500 രൂപയും വില്പനക്കായി ഇടപാടുകാരുമായി ബന്ധപ്പെടാൻ ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണും പിടിച്ചെടുത്തു. നേരത്തെ ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്ന ഇയാൾ അവിടെ കേസിൽ പെട്ടതോടെ നാട്ടിലെത്തി വൻ തോതിൽ ലഹരി മരുന്ന് വിൽപന നടത്തി വരുന്നതി നിടെ പോലീസ് നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..