Skip to content
Menu

OPEN MALAYALAM NEWS NETWORK

ഏറണാകുളം: സിനിമാ മേഖലയിലെ അതിജീവിത ഹൈക്കോടതിയിൽ ഹരജി നൽകിയതിന് പിന്നിൽ മറ്റെന്തെങ്കിലും താൽപര്യമുണ്ടോ യെന്ന് മാധ്യമപ്രവർത്തകർ പരിശോ ധിക്കണമെന്ന് ഇടതു മുന്നണി
കൺവീനർ ഇ.പി.ജയരാജൻ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹരജി നൽകിയതിന് പിന്നിൽ പ്രത്യേക താൽപര്യമുണ്ടോ യെന്ന് നോക്കണം. കോടതിയിൽ ആർക്കും ഹരജി നൽകാം. അതിൽ
തെറ്റൊന്നുമില്ല. പക്ഷേ, ഇടതുമു ന്നണി സർക്കാർ കുട്ടികൾക്കും, സ്ത്രീകൾക്കും സുരക്ഷ നൽകുന്ന കാര്യത്തിൽ രാജ്യത്തിന് മാതൃകയാണ്. യു.ഡി.എഫുകാർ തൃക്കാക്കരയിൽ ഒന്നും പറയാനില്ലാത്ത അവസ്ഥയിലാണ്. അപ്പോഴാണ് അവർക്ക് മുന്നിലേക്ക് ഇങ്ങനെയൊരു സാധനം വീണു കിട്ടുന്നത്. അതിന് പിന്നിൽ എന്താണ് താൽപര്യം എന്നത് മാധ്യമ പ്രവർത്തകർ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT