Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂരിൽ പട്ടാപകൽ വ്യാപാരിയെ അക്രമിച്ച് ബന്ധുവായ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മാസം 19നാണ് കുന്നോത്ത് പീടികയിലെ എട്ടുവീട്ടിൽ ജിജേഷിൻ്റെ ആനന്ദ് സ്റ്റോറിൽ ബന്ധുവായ കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നത്. പിടിവലിയിൽ കുട്ടിക്കും, ജിജേഷിനും പരിക്കേറ്റിരുന്നു. ഈ സംഭവത്തിലാണ് ബാലാവകാശകമ്മീഷൻ കേസെടുത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. തെളിവെടുപ്പിനിടെ കേസന്വേഷിക്കുന്ന പാനൂർ പൊലീസ് ഉദ്യോഗസ്ഥരെ കമ്മീഷൻ സ്ഥലത്ത് വിളിച്ചുവരുത്തി. സംഭവത്തെക്കുറിച്ച് മറ്റൊരു പരാതി ലഭിച്ചതായി പാനൂർ എസ്.ഐ സി.സി ലതീഷ് കമ്മീഷനെ അറിയിച്ചു. കുട്ടിയുടെ പിതാവ് രാജേഷ്, ബന്ധു ഇ.മനീഷ് എന്നിവരിൽ നിന്നും കമ്മീഷൻ തെളിവെടുത്തു.

കുടുംബ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. സംഘർഷം സൃഷ്ടിച്ചുള്ള കസ്റ്റഡിയല്ല വേണ്ടത്. കുട്ടികൾക്ക് സന്തോഷകരമായി വളരാനുള്ള സാഹചര്യമൊരുക്കുകയാണ് രക്ഷിതാക്കളുടെ ഉത്തരവാദിത്വമെന്നും കെ.വി മനോജ് കുമാർ പറഞ്ഞു.

കേസിൽ കോടതി തീരുമാനമെടുക്കുന്നതുവരെ കുട്ടിയ്ക്ക് സംരക്ഷണം നൽകാൻ ആവശ്യമായ നടപടി പോലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നു നിർദ്ദേശം നൽകിയതായും കമ്മീഷൻ വ്യക്തമാക്കി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..