Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി പന്തക്കലിലെ പമ്പിൽ നിന്നും മാഹി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരസ്യമായി പണ പിരിവു നടത്തിയതായാണ് ആക്ഷേപം. 30000 രൂപ ആവശ്യപ്പെട്ടെങ്കിൽ പമ്പ് ഉടമ നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന്, ജീവനക്കാരെ ഭീഷണിപെടുത്തുകയും അവിടെയുള്ള ടാങ്കർ ലോറിക്കു പെർമിറ്റ് ഇല്ലെന്നും ചൂണ്ടിക്കാട്ടി ലോറി തടഞ്ഞ് വെയ്ക്കുകയുമായിരുന്നു. പമ്പ് ഓണർ സ്റ്റേഷനിൽ ബന്ധപ്പെട്ടെങ്കിലും പെർമിറ്റ് പ്രശ്നം ചൂണ്ടിക്കാട്ടി നിയമ നടപടിക്കൊരുങ്ങുമെന്ന് വന്നതോടെ ഉടമ 10000 രൂപ നൽകി ലോറി ഇറക്കുകയായിരുന്നു. ഭരണകക്ഷിയിൽ ഉൾപ്പെട്ട ഒരു യുവനേതാവിനും പണപിരിവിൽ പങ്കെടുന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.ഇതിനു പുറമെ കൈകൂലി പ്രശനത്തിൽ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി നടന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.പെട്രൊളും,ഡീസലും മറ്റ് ജില്ലകളിലേക്ക് വ്യാപകമായി കടത്തുന്നതുമായി ബന്ധപ്പെട്ടും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.പമ്പുകൾക്ക്, പുറമെ ബാറുകൾ, ടൈൽസ് ഷോപ്പുകൾ എന്നിവിടങ്ങളിൽ നിന്നും വ്യാപക പിരിവ് പോലീസ് നടത്തുന്നുണ്ടെന്ന് മാഹി പ്രതികരണവേദി അംഗങ്ങൾ ഓപ്പൺമലയാളം ന്യൂസിനോട് പറഞ്ഞു.എന്നാൽ ഇത്തരം സംഭവമുണ്ടായിട്ടില്ലെന്നും, വ്യാജ പ്രചരണമാണ് പോലീസിനെതിരെ നടക്കുന്നതെന്നു് മാഹി എസ്.പി. അറിയിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT