Skip to content
Menu

OPEN MALAYALAM NEWS NETWORK

പന്ന്യന്നൂർ അരയാക്കൂൽ യുപി സ്കൂളിൽ നടന്ന യാത്രയയപ്പിൽ നാട്ടുകാരും, ബാങ്ക് ജീവനക്കാരുമുൾപ്പടെ ഒട്ടേറെയാളുകൾ സംബന്ധിച്ചു.

യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനവും, ഖാദി യൂണിഫോം പ്രഖ്യാപനവും ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ ഉപഹാര വിതരണം നടത്തി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ അധ്യക്ഷയായി. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ, ജോയിൻ്റ് രജിസ്ട്രാർ രാമകൃഷ്ണൻ, അസി. രജിസ്ട്രാർമാരായ മധു കനോത്ത്, സൈബുന്നീസ, യൂണിറ്റ് ഇൻസ്പെക്ടർ കെ.സി ബിനിഷ, പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടുമാരായ വി.എം ബാബു, ഇസ്മയിൽ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ എൻ.പി. രാജൻ, കെ.ചന്ദ്രബാബു, അഡ്വ.കെ. ഗോപാലൻ, പി.കെ ഹനീഫ്, പന്ന്യന്നൂർ രാമചന്ദ്രൻ, യൂണിയൻ പ്രതിനിധി കെ.അജിത് കുമാർ എന്നിവർ സംസാരിച്ചു. കെ. പവിത്രൻ മറുപടി പ്രസംഗം നടത്തി. ബാങ്ക് പ്രസിഡണ്ട് കെ. ചന്ദ്രൻ സ്വാഗതവും, അസി.സെക്രട്ടറി പി. ബേബി രജില നന്ദിയും പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT