Skip to content
Menu

OPEN MALAYALAM NEWS NETWORK

ഭാവി തലമുറയെ വാർത്തെടുക്കുന്നതിന് പ്രധാന പങ്കും അധ്യാപക സമൂഹത്തിനാണെന്നു അദ്ദേഹം പറഞ്ഞു കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റെർ (കെ എസ് .ടി .സി)സംസ്ഥാന സമ്മേളനം ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എൽ. ജെ.ഡി സംസ്ഥാന പ്രസിഡണ്ട് എം.വി ശ്രേയാംസ്കുമാർ.
ടീച്ചേഴ്സ് സെന്റർ സംസ്ഥാന പ്രസിഡണ്ട് ഹരീഷ് കടവത്തൂർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ഡോ: റോയ് ബി ജോൺ , ജീൻ മൂക്കൻ , ജോൺ മാത്യു,എം പ്രിൻസ്, യുവജനതാ ദൾ സംസ്ഥാന പ്രസിഡണ്ട് കെ.ടി രാഗേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം കൊച്ചി കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാ ലാൽ ഉദ്ഘാടനം ചെയ്തു. ഹരീഷ് കടവത്തൂർ അധ്യക്ഷം വഹിച്ചു. റോയ് ബി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ ജീൻ മൂക്കൻ,കെ. മനോജ് ,.ജി വിഗിത, കെ.പി. പ്രമോദ്, റോയ് വർഗ്ഗീസ്, എം പി .വിനോദൻ.പി.പി.രാഗേഷ്,പി. കിരൺജിത്ത് , റിനീഷ് വിൽസൺ തുടങ്ങിയവർ പ്രസംഗിച്ചു.
സർവീസിൽ നിന്ന് വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ് നൽകി. ഏകീകരണം പൊതു ചർച്ചകൾക്ക് വിധേയമാക്കി നടപ്പിലാക്കുക, അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, അധ്യാപകർക്ക് നിയമനാംഗീകാരം ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക, എല്ലാ കുട്ടികൾക്കും കായിക വിദ്യാഭ്യാസം നൽകാനുള്ള നടപടി സ്വീകരിക്കുക, സ്കൂൾ ഉച്ചഭക്ഷണ പദ്ധതി വിദ്യാർത്ഥി വിഹിതം 15 രൂപയായി ഉയർത്തുക. സ്കൂൾ ഉച്ചഭക്ഷണ ചുമതല പ്രധാനാധ്യാപകരിൽ നിന്നും മാറ്റി – കമ്മ്യൂണിറ്റി കിച്ചൺ സംവിധാനത്തിലേയ്ക്ക് മാറ്റുക, സ്പെഷൽ സ്കൂൾ അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കുക, സർവ്വീസിലിരിക്കുന്ന മുഴുവൻ ജീവനക്കാർക്കും ജോലി സുരക്ഷ ഉറപ്പു വരുത്തുക, തുടങ്ങിയ പ്രമേയങ്ങൾ യോഗം അംഗീകരിച്ചു.

ടീച്ചേഴ്സ് സെന്റെർ ഭാരവാഹികൾ പ്രസിഡണ്ട് : ഹരീഷ് കടവത്തൂർ
( കണ്ണൂർ )

സീനിയർ വൈസ് പ്രസിഡണ്ട് : എ.കെ മുഹമ്മദ് അഷ്റഫ്,

വൈസ് : പ്രസിഡണ്ട് : ഒ.മോഹനൻ,കെ. മനോജ്,റോയ് വർഗ്ഗീസ്, ജെ. പ്രേം ഭാസിൻ, ഷാജു.വി.എം.രാജ്, കെ .കെ . ബാലകൃഷ്ണൻ,

ജനറൽ സെക്രട്ടറി : പ്രിൻസ് .എം,( തിരുവനന്തപുരം)
.സെക്രട്ടറി : എം.ചന്ദ്രബാബു,ജി വിഗിത,ടി. സുനികുമാരൻ നായർ, ശ്രീ നിഗേഷ് .
ട്രഷറർ : ജീൻ മൂക്കൻ

State wide news

Hareesh kadavathur
8289812273

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..