Menu

വടകരയിൽ ചായക്കട ഉടമ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

വടകരയിൽ ചായക്കടയുടമയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ തയ്യുള്ളതിൽ കൃഷ്ണനാണ് മരിച്ചത്. വടകര മേപ്പയിൽ ഓവുപാലത്തിന് സമീപം വർഷങ്ങളായി ചായക്കട നടത്തിയിരുന്ന വ്യക്തിയാണ് കൃഷ്ണൻ.ഇന്നലെ രാവിലെ അദ്ദേഹം കട തുറന്നിരുന്നു.എന്നാൽ ഉച്ചയോടെ കാണാതായി. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഇന്ന് രാവിലെ വരെ തിരച്ചിൽ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് കൃഷ്ണൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

Other Updates

Archives

error: Content is protected !!