Menu

നഗരസഭ ജീവനക്കാരെ ചാവേർപ്പടയാക്കരുത് : കെ.എം.സി.എസ്.എ

കോവിഡ് 19 ന്റെ ഭാഗമായി അധിക ജോലി നിർവ്വഹിക്കുന്ന നഗരസഭ ജീവനക്കാരെ ചാവേർ പടയാക്കരുതെന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗര സഭകൾക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്നും കെ.എം.സി.എസ്.എ പാനൂർ യൂണിറ്റ് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു .

  • നഗരസഭ ജീവനക്കാർക്ക് ശമ്പളവും പെൻഷനും സർക്കാർ നേരിട്ട് നൽകുക.
  • നിലവിൽ ശമ്പളവും പെൻഷനും നൽകാൻ സാധിക്കാത്ത നഗര സഭകൾക്ക് സർക്കാർ ധനസഹായം നൽകുക .
  • വിലക്കയറ്റം തടയുക.
  • മുനിസിപ്പൽ കോമൺ സർവീസിൽ പൊതു സ്ഥലംമാറ്റം നടത്തുക .
  • മെഡിസപ്പ് പദ്ധതി അട്ടിമറിക്കാനുള്ള ഗൂഢനീക്കം ഉപേക്ഷിക്കുക .
  • പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക .
  • ശമ്പളപരിഷ്കരണ അനോമിലി കമ്മിറ്റിയെ നിയോഗിക്കുക , അനോമിലി പരിഹരിക്കുക .
  • സ്ഥലം മാറ്റങ്ങളിലെ മാനദണ്ഡങ്ങൾ അട്ടിമറിക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക .
  • നഗകാര്യ ഡയരക്ടറേറ്റിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക.
  • സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുക .
  • ക്രിമിനൽ – കൊള്ളസംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക .
  • ഇന്ധന വിലവർദ്ധനവ് തടയുന്നതിനു കേന്ദ്രസംസ്ഥാന സർക്കാറുകൾ അധിക നികുതി ഒഴിവാക്കുക .
  • ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പരിരക്ഷ നൽകുക .
  • പൊതുസ്ഥലമാറ്റ അപേക്ഷകൾ ക്ഷണിക്കുക , ക്യൂ ലിസ്റ്റ് കാലോചിതമായി പരിഷ്ക്കരിക്കുക

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മുനിസിപ്പൽ ആന്റ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഓഗസ്റ്റ് 4 ന് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ മുന്നോടിയായി കേരളത്തിലെ മുഴുവൻ നഗരസഭകളിലും നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു സംഗമം .
സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം മജീദ്. വി കെ ഉദ്ഘാടനം നിർവഹിച്ച സംഗമത്തിൽ ജില്ലാ സെക്രട്ടറി നിഷാജ്. ഇ ടി , ജില്ലാ വൈസ് പ്രസിഡന്റ്റ് ജിതേഷ് കുമാർ.കെ വി, റസാഖ്. കെ സി , ആഷ എ സി, ശ്രീധരൻ പൂവ്വൻ എന്നിവർ സംസാരിച്ചു . മനു രാമകൃഷ്ണൻ സ്വാഗതവും ബിജേഷ് . എൻ നന്ദിയും പറഞ്ഞു .

Other Updates

Archives

error: Content is protected !!