കെ.പി.സി.സി മുൻ ജന.സെക്രട്ടറി കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു ; മണിക്കൂറുകൾക്കകം സി പി എമ്മിൽ

 അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടു. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന് എതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ വിശദീകരിച്ചു. സോണിയ ഗാന്ധിക്കും, കെ സുധാകരനും അനില്‍കുമാര്‍ രാജിക്കത്ത് നല്‍കി. രാജി പ്രഖ്യാപനം നടത്തിയ അനിൽ കുമാർ മണിക്കൂറുകൾക്കകം സി പി എം പാളയത്തിലെത്തി. അനിൽകുമാറിനെ സി പി എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഷാളണിയിച്ച് സിപിഎമ്മിലേക്ക് സ്വീകരിച്ചു. 

OM
Open Malayalam Reporter
രാഷ്ട്രീയ-ജാതി-മത പക്ഷം പിടിക്കാതെ വാർത്തകൾ സ്വതന്ത്രമായി, സത്യസന്ധമായി ജനങ്ങളിലേക്ക്… Open Malayalam News

RELATED NEWS

Other Updates

Archives

error: Content is protected !!