‘പ്രധാനമന്ത്രിയുടെ പിറന്നാൾ കഴിഞ്ഞു, വാക്‌സിനേഷൻ വേഗത കുറഞ്ഞു’; വിമർശനവുമായി രാഹുൽ ഗാന്ധി….

പ്രധാനമന്ത്രിയുടെ പിറന്നാൾ കഴിഞ്ഞു, വാക്‌സിനേഷൻ വേഗത കുറഞ്ഞു; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് റെക്കോർഡ് വാക്‌സിനേഷൻ നടന്നതിന് പിന്നാലെയാണ് രാജ്യത്ത് വാക്‌സിനേഷൻ നിരക്ക് കുത്തനെ താഴ്ന്നിരിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. വാക്‌സിനേഷൻ നിരക്ക് സംബന്ധിച്ച ഗ്രാഫ് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിൻറെ ട്വീറ്റ്.

‘പരിപാടി അവസാനിച്ചു’ എന്ന കുറിപ്പോടുകൂടിയായിരുന്നു രാഹുലിന്റെ ട്വീറ്റ്. നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ റെക്കോർഡ് വാക്‌സിനേഷൻ ആയിരുന്നു രാജ്യത്ത് നടന്നത്. ഒറ്റ ദിവസം കൊണ്ട് ഏറ്റവും അധികം പേർക്ക് വാക്‌സിൻ നൽകിയെന്ന നേട്ടമായിരുന്നു ഇന്ത്യ കൈവരിച്ചത്.

ജൂൺ മാസത്തിൽ 2. 47 കോടി പൗരന്മാർക്ക് വാക്‌സിൻ നൽകിയ ചൈനയെ മറികടന്നുള്ള റെക്കോർഡ് വാക്‌സിനേഷനാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച രാജ്യത്ത് നടന്നത്. ഈ നേട്ടത്തെ ചൂണ്ടിക്കാട്ടി വരും ദിവസങ്ങളിലും വാക്‌സിനേഷൻ നിരക്ക് ഉയരട്ടെ എന്ന് അന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

OM
OM Webdesk
രാഷ്ട്രീയ-ജാതി-മത പക്ഷം പിടിക്കാതെ വാർത്തകൾ സ്വതന്ത്രമായി, സത്യസന്ധമായി ജനങ്ങളിലേക്ക്… Open Malayalam News

RELATED NEWS

Other Updates

Archives

error: Content is protected !!