സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു.

 

സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു.
September 27, 2021

കണ്ണൂർ: മേലൂരിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു. മേലൂർ പാളയത്തിൽ ഹൗസിൽ ധനരാജ് (32) ആണ് അറസ്റ്റിലായത്. ഈമാസം 13നാണ് കേസിനാസ്പദമായ സംഭവം. മേലൂർ വായനശാലക്ക് സമീപത്തെ കെടി പീടികയിൽ മനീഷിനെയാണ് വെട്ടിയത്. വീട്ടിൽ നിന്നും ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ ധനരാജ് അടക്കമുള്ള പ്രതികൾ അതിക്രമിച്ചു കയറി കത്തിയാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ മനീഷ് ചികിത്സയിലായിരുന്നു. പ്രതി ധനരാജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇന്ന് ആശുപത്രിയിൽ നിന്നും വിട്ട ഉടനെ ധർമ്മടം ഇൻസ്‌പെക്ടർ ടിപി സുമേഷിന്റെ നിർദേശപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്‌ഐമാരായ ധന്യ കൃഷ്ണൻ, കെ.ശ്രീജിത്ത്, സിപിഒമാരായ ബൈജു, നിധിൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതാക്കിയതായി ഇൻസ്‌പെക്ടർ ടിപി സുമേഷ് പറഞ്ഞു

Other Updates

Archives

error: Content is protected !!