Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി: ആര് ഭരിച്ചാലും രാജ്യത്തെ ഭരണഘടനയുടെ അടിസ്ഥാനപരമായ ഘടനയെ മാറ്റാനാവില്ലെന്ന പ്രത്യേകതയാണ് നമുക്കുള്ളതെന്ന് ഗോവ ഗവർണ്ണർ അഡ്വ: പി. എസ്. ശ്രീധരൻ പിള്ള എം. എം. നഴ്സറി, യു. പി. സുവർണ്ണ ജൂബിലി കെട്ടിട സമുച്ഛയത്തിന് ശിലയിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത രാഷ്ട്രീയ ചിന്തകൾക്കുമപ്പുറം ഒന്നായി നിൽക്കാൻ ഭരണഘടനയുടെ കാതലായ തത്വം നമ്മെ സഹായിക്കുന്നു. വൈവിധ്യമാണ് ഭാരതത്തിൻ്റെ നിലനിൽപ്പിന്നാധാരം. വിശാലതയിൽ സമൂഹത്തെ കണ്ട പൂർവ്വീകരുടെ പിൻ തുടർച്ചക്കാരാണ് നമ്മൾ ‘ ദൈവത്തെ വെല്ലുവിളിച്ച ചാർവ്വാകനെ പോലും ആദരിച്ചവരാണവർ. ദൈവത്തിന് വേണ്ടിയുള്ള ജീവിതം സമർപ്പണമാണ്. ജനങ്ങളെ പരമാധികാരിയാക്കുന്ന സവിശേഷമായ ഭരണഘടന നമുക്ക് സമ്മാനിച്ച ശിൽപ്പികളുടെ പ്രതിഭയും, മഹത്വവും, വൈഭവവുമെല്ലാം ഭരണഘടനയെ വായിക്കുന്ന ആർക്കും ബോധ്യമാകും.

ഹൃദയബന്ധങ്ങളെ അത് അരക്കിട്ടുറപ്പിക്കുന്നു. ശ്രീലങ്കയിൽ പത്ത് വർഷം കൊണ്ട് തകർന്ന് പോയതാണ് ബ്രിട്ടീഷുകാരൻ വിഭാവനം ചെയ്ത അവിടുത്തെ ഭരണഘടനയെന്ന് ഗവർണ്ണർ ഓർമ്മിപ്പിച്ചു.
സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീളുന്ന ഭരണഘടനാ സാക്ഷരത യജ്ഞത്തിന് തുടക്കം കുറിച്ച് ഗവർണ്ണർ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം എം. എം. എഡുക്കേഷനൽ സൊസൈറ്റി കേന്ദ്ര ഓഫീസിന്റെ ഉൽഘാടനവും ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള നിർവ്വഹിച്ചു.

എം. എം. ഹയർ സെക്കൻണ്ടറി സ്ക്കൂൾ ക്യാമ്പസിൽ നടന്ന ചടങ്ങിൽ മുൻ ഡി. ജി. പി. അഡ്വ. ടി. ആസഫലി അദ്ധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ കെ. പി. റീത്ത പ്രോഗ്രാം റിപ്പോർട്ട് അവതരിപ്പിച്ചു.

മാഹി എം. എൽ. എ. രമേശ്പറമ്പത്ത്, ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇൻചാർജ് അർജുൻ പവിത്രൻ, മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ ഉത്തമ് രാജ് മാഹി തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിനോടനുബന്ധിച്ച് 2023 ലെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റക്കോർഡ്സ് ജേതാവും, എം. എം. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ പി. എം. സുധീഷ് മാസ്റ്റർ പയ്യോളിയേയും, കമ്പ്യൂട്ടർ സയൻസ് ‘n’ എഞ്ജിനീയറിംഗിൽ പി എച്ച് ഡി കരസ്ഥമാക്കിയ എം. എം. ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ പി. മോഹന കൃഷണനേയും അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ഉപഹാരം നൽകി ആദരിച്ചു.

ദേശീയ ഗാനം ആലപിച്ച് തുടക്കം കുറിച്ച പരിപാടി പ്രാർത്ഥനയോടെ കാര്യപാടിയിലേക്ക് കടന്നു.

എം. എം. എഡുക്കേഷനൽ സൊസൈറ്റി മാനേജർ
അബു താഹിർ കൊമ്മോത്ത് സ്വാഗതവും, ഹെഡ് മാസ്റ്റർ എം. എം. ഹയർ സെക്കണ്ടറി സ്കൂൾ ഒ. അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

we-are-hiring

Open Malayalam YouTube Channel

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..