കളഞ്ഞു കിട്ടിയ പണവും പേഴ്സും ഉടമസ്ഥന് തിരിച്ചു നൽകി തലശ്ശേരി നഗരസഭ ശുചീകരണ തൊഴിലാളികൾ മാതൃകയായി

തലശ്ശേരി നഗരസഭയിലെ ശുചീകരണ തൊഴിലാളിക ളുടെ സത്യസന്ധതയുടെ ഫലമായി വയനാട്ടിലെ ഷിജു സകറിയക്ക് ഫോണും പേഴ്സും തിരികെ ലഭിച്ചു. ഇന്ന് പുലർച്ചയ്ക്ക് നാല് മണിക്ക് പഴയ ബസ് സ്റ്റാന്റിലെ ദിവാകർ സ്റ്റുഡിയോയുടെ സമീപത്ത് ശുചീകരണം നടത്തി വരിക യായിരുന്ന നഗരസഭാ തൊഴിലാളികളായ കൃഷ്ണൻ, ശശീന്ദ്രൻ, സുധീർ എന്നിവർക്കാണ് മൊബൈൽ ഫോണും രേഖകളും, പണവുമടങ്ങിയ പേഴ്സ് വീണു കിട്ടിയത്. സത്യസന്ധരായ മൂവരും ഹെൽത്ത് ഇൻസ്പെക്ടറായ സനൽ മുഖാന്തിരം ഉടമസ്ഥനെ ബന്ധപ്പെടുകയും തലശ്ശേരി പോലീ സ്റ്റേഷനിൽ എത്തി ഐ.പി.എസ് എച്ച്.ഒ സനിൽകുമാർ, ജനമൈത്രി സി ആർ ഒ നജീബ്, എസ്.ഐ, പോലീസ്
ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ഉടമസ്ഥന് കൈമാറി. തൊഴിലാളികളെ നഗരസഭ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ ,വൈസ് ചെയർമാൻ വാഴയിൽ ശശി, സെക്രട്ടറി പ്രദീപ് കുമാർ, ആർ ,സി.ഐ സനിൽകുമാർ ഉദ്യോഗസ്ഥർ എന്നിവരും അനുമോദിച്ചു.

Other Updates

Archives

error: Content is protected !!