ശുദ്ധജലവിതരണ പ്രശ്നം പരിഹരിക്കാൻ കോൾ സെന്ററുകൾ സ്ഥാപിക്കാൻ സർക്കാർ ആലോചന:റോഷി അഗസ്റ്റിൻ

ശുദ്ധജലവിതരണ തകരാർ അപ്പോൾ തന്നെ അറിയിക്കുന്നതിന് പ്രാദേശികമായി കോൾ സെന്ററുകൾ ആരംഭിക്കുന്ന കാര്യം സർക്കാർ ആലോചിച്ചു വരുന്നതായി കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. പൈപ്പ് ലൈൻ തകരാറും മറ്റും ദിവസങ്ങളോളം നിലനിൽക്കുന്ന കാര്യം ചോദ്യോത്തരവേളയിൽ കെപി മോഹനൻ എംഎൽഎ ശ്രദ്ധയിൽപെടുത്തിയപ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പൈപ്പ് ലൈൻ പൊട്ടലും മറ്റു തകരാറുകളും അറിയിക്കുന്നതിന് സംസ്ഥാന തലത്തിൽ കോൾ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പ്രാദേശികമായുള്ള ഇത്തരം തകരാറുകൾ പ്രാദേശികമായി തന്നെ തീർപ്പാക്കുന്നതിന് ഓരോ ഡിവിഷനു കീഴിലും കോൾ സെന്ററുകൾ ആരംഭിക്കുന്നത് നന്നായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

OM
OM Webdesk
രാഷ്ട്രീയ-ജാതി-മത പക്ഷം പിടിക്കാതെ വാർത്തകൾ സ്വതന്ത്രമായി, സത്യസന്ധമായി ജനങ്ങളിലേക്ക്… Open Malayalam News

RELATED NEWS

Other Updates

Archives

error: Content is protected !!