എം.പി ബൈജുവിനെ സി.പി.എം പാനൂർ ലോക്കൽ സെക്രട്ടറിയായി തെരെഞ്ഞെടുത്തു

പാനൂർ താലുക്കാശുപത്രി ഉടൻ യാഥാർത്ഥ്യമാക്കണം.പാനൂർ മേഖലയിലെ സാധാരണ ജനവിഭാഗത്തിൻ്റെ ഏറെ കാലത്തെ ആവശ്യമായ പാനൂർ താലൂക്കാശുപത്രി ഉടൻ യാഥാർത്ഥ്യമാക്കണമെന്നു സിപിഐ എം പാനൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

ബെയ്സിൽ പീടിക ടി ചന്ദ്രൻ നഗറിൽ നടന്ന സമ്മേളനം സിപിഐ എം ജില്ല കമ്മിറ്റിയംഗം കെ ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. കെകെ പ്രേമൻ, ശ്രീന പ്രമോദ്, ഹാരിസ് അസ്ദ, ബിന്ദു കുനിയിൽ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എംപി ബൈജു പ്രവർത്തന റിപ്പോർട്ടും,  പി പ്രമോദ് രക്തസാക്ഷി പ്രമേയവും, കിരൺ കരുണാകരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ല കമ്മിറ്റിയംഗങ്ങളായ പാട്യം രാജൻ, കെകെ പവിത്രൻ, പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള, എ രാഘവൻ, കെപി വിജയൻ, എംടികെ ബാബു, പി സരോജിനി, കെകെ സുധീർ കുമാർ എന്നിവർ സംസാരിച്ചു.13 അംഗ കമ്മിററിയിൽ നിന്നും എംപി ബൈജുവിനെ പാനൂർ ലോക്കൽ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു.സംഘടക സമിതി കൺവീനർ സികെ ശ്രീജേഷ് സ്വാഗതം പറഞ്ഞു.

OM
OM Webdesk
രാഷ്ട്രീയ-ജാതി-മത പക്ഷം പിടിക്കാതെ വാർത്തകൾ സ്വതന്ത്രമായി, സത്യസന്ധമായി ജനങ്ങളിലേക്ക്… Open Malayalam News

RELATED NEWS

Other Updates

Archives

error: Content is protected !!