വധശിക്ഷ ഇല്ലാതെ തന്നെ ജീവിതാവസാനം വരെ സൂരജിനെ അഴിക്കുള്ളിലാക്കി കോടതിയുടെ ബ്രില്യൻസ് ; വിധി കൃത്യമായി നടപ്പായാൽ 30കാരനായ സൂരജ് 75 വയസു വരെ ജയിലിൽ…

സത്യം എത്രയൊക്കെ മൂടി വയ്ക്കാൻ ശ്രമിച്ചാലും അത് മറനീക്കി പുറത്തു വരിക തന്നെ ചെയ്യും. അഞ്ചൽ സ്വദേശിനി ഉത്ര വധക്കേസിൽ സൂരജിന് അർഹിക്കുന്ന ശിക്ഷ ലഭിക്കുമ്പോൾ ഈ ഒരു വിശ്വാസം തന്നെയാണ് വീണ്ടും ഊട്ടി ഉറപ്പിക്കപ്പെടുന്നത്.
സൂരജിനെ 45 കൊല്ലം ജയിലിലടച്ച് തൂക്കുകയറിൽ നിന്ന് ഒഴിവാക്കുകയാണ് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എം മനോജ് എന്ന ന്യായാധിപൻ.

പാമ്പിനെക്കൊണ്ട് കൊല്ലുന്നത് അപൂർവങ്ങളിൽ അത്യപൂർവ്വമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. അതോടൊപ്പം തന്നെ സൂരജിന് ചില പരിഗണനകളും കൊടുത്തു. പ്രതിയുടെ പ്രായവും, മുൻപ് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നതും പരിഗണിച്ചാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

അപൂർവങ്ങളിൽ അപൂർവമായ കേസ് എന്ന് പറഞ്ഞ കോടതി, വിവിധ കുറ്റങ്ങളിൽ പത്തും , ഏഴും വർഷം ശിക്ഷ അനുഭവിച്ചതിനുശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളൂ എന്നും വ്യക്തമാക്കി. ഇതിലൂടെ വധശിക്ഷ ഇല്ലാതെതന്നെ ജീവിതാവസാനംവരെ സൂരജിനെ അഴിക്കുള്ളിൽ ആക്കുകയാണ് ഫലത്തിൽ കോടതി ചെയ്തത്. മേൽകോടതിയിലും അപ്പീലുകൾ നിരസിക്കപ്പെട്ടാൽ സൂരജിന് 45 കൊല്ലം ജയിലിൽ കിടക്കേണ്ടി വരും. സർക്കാറിൻറെ ഭാഗത്തു നിന്നും എന്തെങ്കിലും ഇളവുകൾ ലഭിച്ചാൽ മാത്രമേ ഈ ജയിൽവാസത്തിന് കുറവ് വരൂ. ഫലത്തിൽ അതിനും സാധ്യതയില്ല. 30 വയസ്സിന് അടുത്താണ് സൂരജിന് ഇപ്പോൾ പ്രായം. അതുകൊണ്ടുതന്നെ കൊല്ലം കോടതിയുടെ വിധി അതുപോലെ നടപ്പായാൽ സൂരജിന് കുറഞ്ഞത് 75 വയസ്സുവരെ അഴിക്കുള്ളിൽ കിടക്കേണ്ടിവരും. സൂരജിന് തൂക്ക് കയർ വിധിച്ചിട്ടില്ലെങ്കിലും
നിയമത്തിൻറെ സാധ്യതകളെല്ലാം ഉപയോഗിച്ച് പ്രതിക്ക് പരമാവധി ശിക്ഷ തന്നെ ന്യായാധിപൻ ഉറപ്പാക്കുകയും ചെയ്തു.

Other Updates

Archives

error: Content is protected !!