കൂത്തുപറമ്പിൽ എൻ.ഐ.എയുടെ മിന്നൽ പരിശോധന

കൂത്തുപറമ്പിലെ പൂക്കോട് എൻ.ഐ.എ സംഘം മിന്നൽ പരിശോധന നടത്തി. മാവോവാദി​ അനുകൂലി ടി.കെ. രാജീവൻെറ ചന്ദ്രശേഖരൻ തെരുവിലെ വീട്ടിലായിരുന്നു പരിശോധന. ചൊവ്വാഴ്​ച രാവിലെ ആറോടെ ആരംഭിച്ച പരിശോധന എട്ടിനാണ്​ അവസാനിച്ചത്. കൂത്തുപറമ്പ് പൊലീസി​ൻെറ സഹായത്തോടെയായിരുന്നു പരിശോധന. നേരത്തെ മാവോവാദി കേസിൽ ഉൾപ്പെട്ട രാജീവൻ ഇപ്പോൾ ജയിലിലാണുള്ളത്. രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡിനോടനുബന്ധിച്ചാണ്​ പരിശോധന. നവരാത്രി ആഘോഷത്തിനിടെ സംഘർഷമുണ്ടാക്കാൻ തീവ്രവാദ സംഘങ്ങൾ പദ്ധതിയിടുന്നെന്ന കേന്ദ്ര രഹസ്വാന്വേഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പുണ്ടായിരുന്നു.

OM
OM Webdesk
രാഷ്ട്രീയ-ജാതി-മത പക്ഷം പിടിക്കാതെ വാർത്തകൾ സ്വതന്ത്രമായി, സത്യസന്ധമായി ജനങ്ങളിലേക്ക്… Open Malayalam News

RELATED NEWS

Other Updates

Archives

error: Content is protected !!