Menu

കൂത്തുപറമ്പിൽ കെ.പി മോഹനൻ വിജയിച്ചു ; സാധ്യതകളെല്ലാം അനുകൂലമായതോടെ മന്ത്രി സ്ഥാനത്തേക്ക്.

 

പാനൂർ:കൂത്ത്പറമ്പ് മണ്ഡലത്തിൽ കെ.പി മോഹനന് മിന്നുന്ന വിജയം.
എൽഡിഎഫ് തുടർ ഭരണം ഉറപ്പിച്ചപ്പോൾ കൂത്ത്പറമ്പ് മണ്ഡലത്തിലും ആഹ്ലാദം അലതല്ലുന്നു. കെ.പി മോഹനിലൂടെ ഒരു മന്ത്രി സ്ഥാനം ലഭിക്കുമെന്ന കാര്യം ഉറപ്പായി കഴിഞ്ഞതാണ് സന്തോഷത്തിന് കാരണം. ജനതാദൾ സ്ഥാനാർത്ഥികളായി മത്സരിച്ച എം വി ശ്രേയാംസ് കുമാർ, വടകരയിൽ മനയത്ത് ചന്ദ്രൻ എന്നിവർ പരാജയപ്പെട്ടതോടെയാണ് കെ പി മോഹനന് മന്ത്രി സ്ഥാനത്തേക്ക് വഴി തുറക്കുന്നത്. നേരത്തെ എൽഡിഎഫിനൊപ്പം ആയിരുന്ന കെ.പി മോഹനൻ പിന്നീട് പാർട്ടി മാറി യു ഡി എഫിൻ്റെ ഭാഗമായി.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിൽ കൃഷിമന്ത്രിയായ കെ.പി മോഹനൻ മണ്ഡലത്തിൽ ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ തവണ ആരോഗ്യ മന്ത്രിയായ കെ.കെ ശൈലജ യോട് പരാജയപ്പെട്ട കെ.പി മോഹനൻ പിന്നീട് വീണ്ടും തിരിച്ച് ഇടതുപാളയത്തിൽ എത്തുകയായിരുന്നു.

Other Updates

Archives

error: Content is protected !!