പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാരുടെ സർക്കാർ നിയമനം റദ്ദാക്കണമെന്ന് ബി.ജെ.പിയും, യൂത്ത് കോൺഗ്രസും.

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ നൽകിയ നിയമനം റദ്ദാക്കണമെന്ന് ബി.ജെ.പി കാസർകോഡ് ജില്ലാ അധ്യക്ഷൻ അഡ്വ.ശ്രീകാന്ത് രംഗത്ത്. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ തൊഴിൽ രഹിതരായി തുടരുന്ന നാട്ടിൽ
സർക്കാർ സ്ഥാപനങ്ങളിൽ സ്വന്തക്കാരെ തിരുകി കയറ്റാനാണ് സി.പി.എം ശ്രമിക്കുന്നത്. പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകുന്നതിലൂടെ പാർട്ടി നേതൃത്വത്തിൻ്റെ അറിവോടെയാണ് കൊലപാതകം നടന്നത് എന്ന് അദ്ദേഹം പറഞ്ഞു. യൂത്തുകോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തിറങ്ങി. നൂറ് പേരെ വച്ച് നടത്തിയ ഇൻ്റർവ്യൂവിൽ നിയമനം ലഭിച്ചത് നാല് പേർക്കാണ്. ഇതിൽ 3 പേർ കൊലക്കേസ് പ്രതികളുടെ ഭാര്യമാരാണ്. ആശുപത്രിയിലെ സ്വീപ്പർ തസ്തികയിലാണ് ഇവരുടെ നിയമനം. ആറു മാസത്തേക്ക് താൽക്കാലിക നിയമനം നൽകി പിന്നീട് സ്ഥിരപ്പെടുത്താനാണ് നീക്കമെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

Other Updates

Archives

error: Content is protected !!