Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി: പള്ളൂർ പന്തക്കൽ റോഡിൽ നടന്നു പോകവെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. പ്രിൻസിപ്പാൾ മരിച്ചു. പന്തോക്കാട് സിമന്റ് കടയ്ക്ക് സമീപം അരുണിമയിൽ സി. ബാലകൃഷ്ണ(69) നാണ് മരിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം 6 ന് പന്തോക്കാട് അവിട്ടം ബിൽഡിങ്ങിന് സമീപത്ത് റോഡരികിലൂടെ നടന്നു പോകുമ്പോൾ പള്ളൂർ ഭാഗത്ത് നിന്ന് വന്ന ഓട്ടോ ഇടിച്ച് റോഡിൽ തെറിച്ച് വീണ് പരിക്കേറ്റ ഇദ്ദേഹത്തെ പള്ളൂർ ഗവ. ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകി തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും നില ഗുരുതരമായതിനാൽ കണ്ണൂർ മിംമ്സ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.ഞായറാഴ്ച്ച അർധരാത്രിയോടെ മരിച്ചു. ആദ്യം പുതുച്ചേരിയിൽ സർവീസിൽ പ്രവേശിച്ച് ബാഹൂ ർ കമ്മ്യൂണിറ്റിയിൽ തഹസിൽദാറായി പിന്നീട് മാഹി നഗരസഭാ കമ്മീഷണറായും സേവനമനുഷ്ടിച്ചു. കമ്മീഷ ണർ സ്ഥാനം രാജിവെച്ച് കേരള സർവീസിൽ അധ്യാപന വൃത്തിയിലേക്ക് തിരിഞ്ഞു മഞ്ചേശ്വരം ഗവ. കോളേജ്, ബ്രണ്ണൻ കോളേജ് എന്നിവിടങ്ങ ളിൽ ലക്ച്ചററായി സേവന മനുഷ്ടിച്ച ശേഷം നാദാപുരം മൊകേരി ഗവ.കോളേജിൽ പ്രിൻസിപ്പളായി വിരമിച്ചു ഭാര്യ: പി. സുഭാഷിണി (റി . അധ്യാപിക, തിരുവങ്ങാ ട് ഗേൾസ് ഹൈസ്ക്കൂൾ). മക്കൾ: പി. അരുൺകുമാർ (സീനിയർ അസോസിയേ റ്റ്, എസ്.ബി.ഐ. തലശേരി), ഡോ. അമൃത. മരുമകൾ: വിഭ ഭരതൻ (സീനിയർ അസോസിയേറ്റ്, എസ്.ബി. ഐ., മാഹി). സഹോദരങ്ങ ൾ: സി. വിമല (റിട്ട. സീനിയ ർ സ്റ്റെനോഗ്രാഫർ, സെക്രട്ട റിയേറ്റ്, പുതുച്ചേരി), സി. ഹ രിദാസൻ (റിട്ട. ജൂനിയർ സൂ പ്രണ്ട്, കണ്ണൂർ കോടതി), സി. രമണി (റിട്ട. പ്രഥമാധ്യാ പിക, പള്ളിക്കര ഗവ ഹൈ സ്കൂൾ), സി.ചിത്രലത(റിട്ട.പ്രഥമാധ്യാപിക, ഒ.കെ.യു.പി.സ്കൂൾ, എടക്കാട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

we-are-hiring

Open Malayalam YouTube Channel

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..