Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ സംഘടിപ്പിച്ച പുരാവസ്തു – നാണയ പ്രദർശനം ശ്രദ്ധേയമായി. ചരിത്ര വിഭാഗവും, ഐ ക്യു എ സിയും, എൻ എ എം സെൻ്റർ ഫോർ റിസർച്ച് ആൻറ് ലോക്കൽ ഡവലപ്പ്മെൻറും സംയുക്തമായാണ് പ്രദർശനം നടത്തിയത്.
മരീചിക എന്ന പേരിലാണ് വേറിട്ട പ്രദർശനം സംഘടിപ്പിച്ചത്. പുരാവസ്തു പ്രദർശനം എം ഇ എഫ് ജനറൽ സെക്രട്ടറി പി.പി എ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ ടി മജീഷ് നാണയ – സ്റ്റാമ്പ് പ്രദർശനം ഉദ്ഘാടനം ചെയ്തു. സോഷ്യോളജി വിഭാഗം മേധാവി
ഡോ ഇ.കെ മുനീറ ബീവി അധ്യക്ഷത വഹിച്ചു.

ചരിത്ര വിഭാഗം മേധാവി ഡോ ഇ. അനസ്,
ഐ ക്യു എ സി കോഡിനേറ്റർ
ഡോ. കെ.എം മുഹമ്മദ് ഇസ്മായിൽ, സമീർ പറമ്പത്ത്, ഡോ. ക്യാപ്റ്റൻ എ. പി ഷമീർ,
അലികുയ്യാലിൽ, ഫസൽ മുഹമ്മദ്,
ഫർഹാന അഹമ്മദ്, ഡോ. എം എം
ലജിന, ഫിസ പർവീൻ എന്നിവർ സംസാരിച്ചു. ചരിത്രത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് പ്രദർശനം കൊണ്ട് ലക്ഷ്യമിട്ടതെന്ന് കെ. അക്ഷയ് പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT