Menu

പാട്യത്ത് വരുന്നു വാഗ്ഭടാനന്ദ സാംസ്കാരിക സമുച്ചയം

പാനൂർ : സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിലും ഉടമസ്ഥതയിലും ഓരോ ജില്ലയിലും ഉയരുന്ന സാംസ്കാരിക സമുച്ചയങ്ങളുടെ ഭാഗമായി പാട്യത്ത് വാഗ്ഭടാനന്ദ ഗുരുദേവരുടെ നാമധേയത്തിലുള്ള സാംസ്കാരിക സമുച്ചയത്തിന്റെ അക്വിസേഷൻ നടപടി പൂർത്തിയായി. ഭൂമിയുടെ രേഖ തഹസിൽദാർ സാംസ്കാരിക വകുപ്പിന് കൈമാറി. പാട്യം മിനി സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന 89 സെന്റ് സമീപത്തുള്ള രണ്ടേക്കർ
15 സെന്റ്ന്റെയും രേഖയാണ് കൈമാറിയത്. മൂന്നേക്കർ മുതൽ അഞ്ചേക്കർ വരെ വിസ്തൃതിയുള്ള ഭൂമിയിൽ നിർമ്മിക്കുന്ന സമുച്ചയത്തിന് 50 കോടി രൂപയാണ് കിഫ്ബി അനുവദിക്കുന്നത്. കണ്ണൂർ ജില്ലാ കൂത്തുപറമ്പ് പാനൂർ റോഡ് കൊട്ടയോടിയിൽ നിന്നും ചെറുവാഞ്ചേരിയിലേക്ക് പോകുന്ന റോഡിന്റെ ഇടതുഭാഗത്തായി സ്ഥിതിചെയ്യുന്ന പാട്യം പഞ്ചായത്ത് മിനി സ്റ്റേഡിയമാണ് പഞ്ചായത്ത് സൗജന്യമായി വിട്ടു നൽകിയത്. സ്റ്റേഡിയത്തിന് സമീപത്തുള്ള സ്വകാര്യവ്യക്തികളുടെ സ്ഥലമായ 2. 15 ഏക്കർ ഭൂമി നെഗോഷ്യബിൾ ഡയറക്റ്റ് പർച്ചേസിന് ഭരണാനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വാഗ്ഭടാനന്ദ ദേവരുടെ ജന്മഗൃഹമായ തേന ക്കണ്ടി വാഴവളപ്പ് ഏതാനും മീറ്ററുകൾ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പദ്ധതിക്ക് അംഗീകാരം ലഭിച്ച ഉടൻ ടെൻഡർ നടപടി ആരംഭിച്ച് നൂറുദിന കർമ്മ പദ്ധതിയിൽ പെടുത്തി സമുച്ചയ നിർമാണത്തിന് തുടക്കം കുറിക്കും.

Other Updates

Archives

error: Content is protected !!